ആഷിക്ക് അബൂബക്കർ
Ashik Aboobacker
1992 ജനുവരി 17 -ന് അബൂബക്കറിന്റെയും സഫിയയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. ഇൻഡസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ബിടെക് പൂർത്തിയാക്കിയതിനുശേഷമാണ് ആഷിക്ക് അഭിനയരംഗത്തേയ്ക് പ്രവേശിയ്ക്കുന്നത്. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയത്തിൽ തുടക്കംകുറിയ്ക്കുന്നത്.
2021 -ൽ കള എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ആഷിക്ക് ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തു. 2020 -ൽ മൃഗം എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് ആഷിക്കിന് മികച്ച നടനുള്ള ഫെഫ്ക്ക ബെസ്റ്റ് ആക്റ്റർ അവാർഡ് ലഭിച്ചിട്ടുണ്ട്.