അരുൺ രാജു
1990 ഫെബ്രുവരി 8 -ന് രാജുവിന്റെയും അമ്മിണിയുടെയും മകനായി എറണാംകുളത്ത് ജനിച്ചു. മണീട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്ലസ്ടു കഴിഞ്ഞ അരുൺ ടിക് ടോക് വീഡിയോകൾ ചെയ്തുകൊണ്ടാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. ടിക് ടോക്കിലും മറ്റുമായി ചെയ്ത ദൈവത്തിരുമകൾ സിനിമയിലെ ചിയാൻ വിക്രം റോൾ, കാഞ്ചനയിലെ രാഘവ ലോറൻസ് റോൾ എന്നിവ വഴി അരുൺ രാജ് ശ്രദ്ധിയ്കപ്പെട്ടു.
ഓഡിഷനിലൂടെയാണ് അരുൺ രാജു സിനിമയിലേയ്ക്കെത്തുന്നത്. ബാക്ക് ബെഞ്ചേഴ്സ് എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാഭിനയരംഗത്ത് അരുൺ തുടക്കം കുറിച്ചു. തുടർന്ന് സിബിഐ 5, എന്ന സിനിമയിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ഷോർട്ട് ഫിലിംസുകളിലും അരുൺ രാജു അഭിനയിച്ചിട്ടുണ്ട്. ടാഗ്, അന്നൊരിക്കൽ തോഴി, നീലാമ്പൽ, ഉറുമ്പുകളൂടെ കോടതി, പിരാന്തൻ എന്നിവ അരുൺ അഭിനയിച്ച ഷോർട്ട് ഫിലിമുകളാണ്. കൂടാതെ ഡിക്റ്ററ്റീവ്സ് എന്നൊരു വെബ് സീരീസിലും സൂര്യ ടിവിയിലെ മാതാവ് എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
വിവാഹിതനായ അരുൺ രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.