അപർണ്ണ ബാജ്പയ്
Aparna Bajpai
ഇന്ത്യൻ ചലച്ചിത്ര നടി. ഉത്തർപ്രദേശിലെ കാൺപൂരിൽ രമേഷ് ബാജ്പേയ്യുടെയും സുഷമ ബാജ്പേയ്യുടെയും മകളായി ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സിനിമയിൽ അഭിനയിയ്ക്കുക എന്ന ആഗ്രഹവുമായി അപർണ്ണ ചെന്നൈയിലേയ്ക്ക് പോയി. പരസ്യ ചിത്രങ്ങൾക്ക് മോഡലായിക്കൊണ്ട് തന്റെ കരിയർ തുടങ്ങി. അമീർഖാനോടൊപ്പം ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തിൽ അഭിനയിച്ച അപർണ്ണ ബാജ്പേയിയെ സംവിധായകൻ ശശികുമാർ ശ്രദ്ധിയ്ക്കുകയും തന്റെ സിനിമയായ ഈസനിൽ നായികയാക്കുകയും ചെയ്തു. തുടർന്ന് അഞ്ചോളം തമിഴ് സിനിമകളിലും, ഹൊറർ സ്റ്റോറി, മുംബൈ 125 കെ എം 3ഡി എന്നീ ഹിന്ദി സിനിമകളിലും അഭിനയിച്ചു.
അപർണ്ണ ബാജ്പേയ് മലയാളസിനിമയിൽ അഭിനയിയ്ക്കുന്നത് 2013 ലാണ്. ബാങ്കിൾസ് ആണ് ആദ്യ ചിത്രം. തുടർന്ന് ശ്യാം എന്ന സിനിമയിലും അഭിനയിച്ചു.