അനുപമ സോമനാഥൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയ അനുപമ റേഡിയൊ വോയ്സ് വേൾഡ് എന്ന ഇന്റർനെറ്റ് റേഡിയോയിലെ ചാറ്റ് ഷോയുടെ പ്രോഗ്രാം കണ്ടന്റ് ക്രിയേറ്റർ ആൻഡ് കോർഡിനേറ്റർ ആയിട്ടായിരുന്നു തന്റെ കലാപ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. കോഴിക്കോട് ആകാശവാണിയിൽ ചില ഷോകൾക്ക് ശബ്ദം പകർന്നിട്ടുള്ള അനുപമ നിരവധി പരസ്യ ചിത്രങ്ങൾക്കും ശബ്ദം കൊടുത്തിട്ടുണ്ട്. രണ്ട് മ്യൂസിക്കൽ ആൽബങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായിട്ടുള്ള അനുപമ ചില മ്യൂസിക്ക് വീഡിയോകളിൽ അഭിനയിക്കുകയും ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.
സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള അനുപമ തങ്കം എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തും തുടക്കം കുറിച്ചു. ഇപ്പോൾ കൊച്ചി ആസ്ഥാനമായ ഐ ടി ആൻഡ് സർവീസ് കമ്പനിയിൽ ജോലി ചെയ്യുന്നു.
അനുപമയുടെ ഭർത്താവ് സന്ദീപ്. ബാലതാരം നന്ദിത സന്ദീപ് മകളാണ്.