അഞ്ജലി

Anjali

അങ്കമാലിക്കാരിയാണ് അഞ്ജലി എന്ന ജിനി ജോസ്. സ്കൂളിൽ പഠിക്കുമ്പോൾ മഴവിൽ കൂടാരം എന്ന ചിത്രത്തിൽ മുഖം കാണിച്ചു. തുടർന്ന് പടനായകൻ, ഇന്ത്യാ ഗേറ്റ്, ഭദ്ര എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നക്ഷത്രങ്ങൾ പറയാതിരുന്നതിൽ മുകേഷിൻ്റെ സഹോദരിയായി ഭേദപ്പെട്ട വേഷം കിട്ടി. നീലത്തടാകത്തിലെ നിഴൽപ്പക്ഷികളിൽ നായികയായി. വർഷയിലെ തീവ്രവാദി വേഷത്തിൽ അഞ്ജലിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പടം പക്ഷേ എങ്ങുമെത്തിയില്ല. നിനക്കായി, അമൃതവർഷിണി, ഇന്ദ്രനീലം തുടങ്ങിയ സീരിയലുകളിലും അഞ്ജലി അഭിനയിച്ചിരുന്നു.

അവലംബം : ഷിജീഷ് യു കെയുടെ ഫേസ്ബുക്ക് പോസ്റ്റ്