അനിത ഹരീഷ്
Anitha Harish
1968 മാർച്ച് 1 ന് കൊല്ലമ്പലത്ത് നാരായണന്റെയും പുലിയോത്ത് പാറക്കൽ പ്രേമലതയുടെയും മകളായി കോഴിക്കോട് ജനിച്ചു. ചെറുവണ്ണൂർ ഗവണ്മെന്റ് ഹൈസ്ക്കൂൾ, ഗവണ്മെന്റ് ആർട്സ് കോളേജ് എന്നീ വിദ്യാലയങ്ങളിലായിരുന്നു അനിതയുടെ വിദ്യാഭ്യാസം.
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ അസംഘടിതർ എന്ന സെഗ്മെന്റിൽ ഗിരിജ എന്ന കഥാപാത്രമായി അഭിനയിച്ചുകൊണ്ടാണ് അനിത സിനിമാഭിനയരംഗത്തേക്കെത്തുന്നത്. അസംഘടിതരുടെ സംവിധായികയും അനിതയുടെ സുഹൃത്തിന്റെ മകളുമായ കുഞ്ഞില മസിലാമണി വഴിയാണ് അനിത സിനിമയിലേയ്ക്കെത്തുന്നത്.
ജേർണലിസ്റ്റായ ഹരീഷാണ് അനിതയുടെ ഭർത്താവ്. രണ്ടു പെണ്മക്കളാണ് അവർക്കുള്ളത്. കൃഷ്ണ(ഹോമിയോ ഡോക്റ്റർ), വൈഷ്ണവി(സിവിൽ എഞ്ചിനീയർ).
വിലാസം - Ananda chandralayam,po kolathara,calicut Gmail .