ആഞ്ചൽ സഭർവാൾ

Anchal Sabharwal
Anchal Sabharwal
Date of Birth: 
ചൊവ്വ, 26 August, 1986

ഡൽഹി സ്വദേശിനിയായ ആഞ്ചൽ സഭർവാൾ ടെലിവിഷൻ പരസ്യ ചിത്രങ്ങളിലഭിനയിച്ചുകൊണ്ടാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹിന്ദി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും അഭിനയിക്കാൻ തുടങ്ങി.

2009 -ൽ Aamras എന്ന ഹിന്ദി സിനിമയിലഭിനയിച്ചുകൊണ്ട് സിനിമാരംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം ജയരാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ദി ട്രെയിൻ എന്ന മലയാളം സിനിമയിലും ആഞ്ചൽ സഭർവാൾ അഭിനയിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ആഞ്ചൽ മോഡലിംഗ് രംഗത്തും സജീവമാണ്.  

വിക്രം അറോറയാണ് ആഞ്ചൽ സഭർവാളിന്റെ ഭർത്താവ്. അവർക്ക് ഒരു മകൻ ആവീർ അറോറ.