അമ്രിഷ് പുരി

Amreesh Poori
Date of Birth: 
Wednesday, 22 June, 1932
Date of Death: 
Wednesday, 12 January, 2005
അമ്രീഷ് ലാൽ പുരി

ഇന്ത്യൻ ചലച്ചിത്ര നടൻ, ഹിന്ദിയിലായിരുന്നു അമ്രിഷ് ലാൽ പുരി എന്ന അമ്രീഷ് പുരി കൂടുതലും അഭിനയിച്ചത്. മിസ്റ്റർ ഇന്ത്യ (1987) എന്ന ഹിന്ദി സിനിമയിലെ മൊകം‌ബോ എന്ന അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹോളിവുഡ് സിനിമയായ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) എന്ന ചിത്രത്തിലും അമ്രീഷ് പുരി തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു..ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, കന്നഡ, മലയാളം, പഞ്ചാബി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തിൽ മിർസ ഖാൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് അമ്രിഷ് പുരി അവതരിപ്പിച്ചത്. അതിനുശേഷം മലയാളത്തിൽ ഇസ്ര എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. 2005 ജനുവരി 12 -ന് അമ്രീഷ് പുരി അന്തരിച്ചു.