ആദിത്യ പട്ടേൽ
Adithya Patel
ഇരിങ്ങാലക്കുട സ്വദേശിയായ ആദിത്യ, ഹേന-അരവിന്ദ ദമ്പതികളുടെ മകനും, ചലച്ചിത്രതാരം ആതിര പട്ടേലിന്റെ സഹോദരനുമാണ്. അമ്മയും അച്ഛനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ജയിൻ യൂണിവേഴ്‌സിറ്റിയിൽ B.Sc ഡിജിറ്റൽ ഫിലിംമേക്കിങ് പൂർത്തിയാക്കിയ ആദിത്യ പഠനകാലത്ത് "സെൻട്രിഫ്യൂഗൽ" എന്ന ഒരൊറ്റ മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട്ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ആദിത്യ പട്ടേല്‍ കമല്‍ സംവിധാനം ചെയ്ത ആമിയില്‍ മാധവിക്കുട്ടിയുടെ സഹോദരന്റെ കുട്ടിക്കാലം അഭിനയിച്ചിട്ടുമുണ്ട്.