അഭിലാഷ് എസ് നായർ
ബാങ്കുദ്യോഗസ്ഥരായിരുന്ന സുഗുണൻ നായരുടെയും ഗീതയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു. ആറ്റിങ്ങൽ മോഡൽ ബോയ്സ് എച്ച് എസിലായിരുന്നു അഭിലാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദവും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടി. തുടർന്ന് ഗ്ലാസ്ഗോ കാലിഡോണിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി ചെയ്തു.
സുഹൃത്തുക്കളും സിനിമാ സംവിധായകരുമായിരുന്ന അഭിരാം സുരേഷ് ഉണ്ണിത്താൻ, അച്യുത് വിനായക്, ജോൺ വർഗ്ഗീസ് എന്നിവരിലൂടെയാണ് അഭിലാഷ് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ചത്. അടി കപ്യാരേ കൂട്ടമണി എന്ന സിനിമയ്ക്ക് സംവിധായകൻ ജോൺ വർഗ്ഗീസുമായി ചേർന്ന് തിരക്കഥ രചിച്ചുകൊണ്ടാണ് അഭിലാഷ് തുടക്കംകുറിയ്ക്കുന്നത്. ത്രിശങ്കു സിനിമയുടെ തിരക്കഥാകൃത്ത് ഡോ. അജിത് നായ൪ അഭിലാഷിന്റെ സഹോദരനാണ്.
അഭിലാഷ് ഇപ്പോൾ സ്കോട്ട് ലാൻഡിലെ ഗ്ലാസ്ഗോ കാലിഡോണിയൻ യൂണിവേഴ്സിറ്റിയിൽ മാ൪ക്കറ്റിംഗ് വിഭാഗം ലക്ചറായി ജോലിചെയ്യുകയാണ്