ആർദ്രാ നമ്പ്യാർ

Aardraa Nambiar

 ജനാർദ്ധനൻ നമ്പ്യാരുടെയും പ്രഭാവതിയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, എം ബി എ (മാർക്കറ്റിങ് and പി ആർ) എന്നിവ കഴിഞ്ഞിട്ടുണ്ട്. ചാനൽ അവതാരകയായിട്ടാണ് ആർദ്രയുടെ കരിയർ ആരംഭിയ്ക്കുന്നത്. ദൂരദർശൻ, കൈരളി, ഏഷ്യാനെറ്റ്, ജീവൻ എന്നീ ചാനലുകളിൽ സേവനം അനുഷ്ഠിച്ച ആർദ്ര കുറച്ചുകാലം ചാനൽ പ്രൊഡക്ഷനിൽ തുടർന്നു. ചാനൽ റിയാലിറ്റി ഷോകൾ, സ്റ്റേജ് ഷോകൾ, ടി വി സീരിയലുകൾ എന്നിവയുടെ നിർമ്മാണ നിർവ്വഹണത്തിന്റെ ഭാഗമായി.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത "എന്നു സ്വന്തം കൂട്ടുകാരി "  ആയിരുന്നു ആർദ്ര നിർമ്മാണ നിർവ്വഹണം വഹിച്ച ആദ്യത്തെ സീരിയൽ. സിനിമ പാരഡൈസോ റിലീസ് എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ഡോക്യൂമെന്ററികൾ, ഫിക്ഷൻ എന്നിവയ്ക്ക് വേണ്ടി സ്ക്രിപ്റ്റ്, നിർമ്മാണ നിർവ്വഹണ ചുമതലകൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചതിനുശേഷം, സംവിധായകൻ വി കെ പ്രകാശിന്റെ അസിസ്റ്റന്റായി കെയർ ഫുൾ എന്ന ചിത്രത്തിലൂടെ 2017 ൽ ചലച്ചിത്ര മേഖലയിലേയ്ക്ക് ചുവടുവെച്ചു. അതിനു ശേഷം 2018 ൽ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് സ്വർണ്ണ മത്സ്യങ്ങൾ, എരിഡ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തു. നെറ്റ്ഫ്ലിക്സിന് വേണ്ടി നിർമ്മാണ നിർവ്വഹണ സഹായി, കാസ്റ്റിംഗ് ഡയറക്ടർ എന്നീ മേഖലകളിൽ ആർദ്ര പ്രവർത്തിയ്ക്കുന്നുണ്ട്. 

ആർദ്രാ നമ്പ്യാർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. അഭിഷേക്, ആകാശ്.

ഫേസ്ബുക്ക് പ്രൊഫൈൽ

മെയിൽ