ആദ്യ പ്രസാദ്

Aadhya Prasad

ആലപ്പുഴ ജില്ലയിലെ കായം‌കുളം സ്വദേശി. അച്ഛനും അമ്മയും മാത്രമടങ്ങുന്ന ചെറിയ കുടുംബമാണ് ആദ്യയുടേത്. സെന്റ് മേരീസ് HSS കായംകുളത്താണ് സ്കൂളിംഗ് പൂർത്തിയാക്കിയത്.  DI film making Vfxൽ ആണ് ആദ്യ ബിരുദത്തിനായി തിരഞ്ഞെടുക്കുന്നത്. ഒന്നാം ക്ലാസ് മുതൽ തന്നെ നൃത്തം അഭ്യസിക്കുന്നു.സൂര്യ ടിവിയിലെ സെൻസേഷൻ എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധിക്കപ്പെട്ട് പരസ്യരംഗത്ത് തുടക്കമിട്ടു.  കേരള മാട്രിമോണി, വനിത, കിറ്റക്സ്, പോപ്പി തുടങ്ങിയ ബ്രാന്റുകളുടെ മോഡലായിരുന്നു. പരസ്യചിത്രങ്ങളിൽ അസിസ്റ്റ് ചെയ്തിരുന്നു.ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ആദ്യ കുട്ടികൾക്കുള്ള ചിത്രങ്ങളിൽ ശബ്ദം കൊടുത്തിട്ടുണ്ട്. ധീരജ് ഡെന്നി നായകനായ കർണൻ ഭഗത് സിംഗ് നെപ്പോളിയൻ എന്ന സിനിമയിൽ നായികയായി വേഷമിട്ട ശേഷമാണ്, വലിയ താരനിരയുള്ള നിഴലിൽ ചെറിയ വേഷത്തിലെങ്കിലൂം ആദ്യ അഭിനയിച്ച് ശ്രദ്ധേയയായത്. 

തമിഴ് വെബ് സീരീസിലും AVM പ്രൊഡക്ഷൻസിന്റെ ബാനറിലിറങ്ങുന്ന അന്ത നാൾ എന്ന ഒരു സൈക്കോ ത്രില്ലർ സിനിമയാണ് ‌വരാനുള്ളത്.

ആദ്യയുടെ ഇൻസ്റ്റഗ്രാം പേജിവിടെ