യുവൻ ശങ്കർ രാജ

Yuvan Shankar Raja

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടേയും ജീവ രാജയുടേയും മകനായി ചെന്നൈയിൽ ജനിച്ചു. 1996 -ൽ Aravindhan എന്ന തമിഴ് സിനിമയിൽ സംഗീതം നൽകിക്കൊണ്ടാണ് യുവൻ ശങ്കർ രാജ സംഗീത സംവിധാന രംഗത്തേക്കെത്തുന്നത്. തുടർന്ന് സംഗീത സംവിധായകൻ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ് (YSR ഫിലിംസ്), മ്യൂസിക് പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രശസ്തനായി.

യുവൻ ശങ്കർ രാജ നിരവധി തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, മിർച്ചി മ്യൂസിക് അവാർഡുകൾ, വിജയ് അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. 2016 -ൽ  ഇസ്ലാം മതം സ്വീകരിച്ച യുവൻ, സഫ്രൂൺ നിസാറിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൾ സിയ.