വിപിൻ കവ്വായി

Vipin Kavvayi

1989 ഓഗസ്റ്റ് 28 ന് നളിനിയുടെയും വേണുഗോപാലിന്റെയും മകനായി കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജനിച്ചു. വിപിന്റെ നാട്ടുകാരനായ സംവിധായകൻ സെന്ന ഹെഗ്‌ഡെയുമായി ചെറുപ്പം മുതൽക്കേയുണ്ടായിരുന്ന പരിചയമാണ് വിപിനെ സിനിമയിലെത്തിച്ചത്. സെന്ന ഹെഗ്‌ഡെയുടെ ആദ്യ സിനിമാ സംരംഭമായ '0-40' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് സിനിമയിൽ തുടക്കമിട്ട വിപിൻ സെന്ന ഹെഗ്‌ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ ആയി.ഇതേ ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിക്കുകയും ചെയ്തു. സെന്ന ഹെഗ്‌ഡെയുടെ തന്നെ '1744 വൈറ്റ് ആൾട്ടോ' എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജർ ആയിരുന്ന വിപിൻ അതിൽ 'വിപിലേഷ്' എന്ന കഥാപാത്രമായി വേഷമിട്ടു. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' ആണ് വിപിൻ പിന്നീട് അഭിനയിച്ച സിനിമ. 'വിപിൻ' എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.