വിജയശാന്തി

Vijayasanthi

ചെന്നൈയിൽ ഒരു തെലുഗു കുടുംബത്തിലാണ് വിജയശാന്തി ജനിച്ചത്. ശ്രീനിവാസ് പ്രസാദും വരലക്ഷ്മിയുമാണ് മാതാപിതാക്കൾ. സിനിമാതാരവും നിർമ്മാതാവുമായിരുന്ന വിജയലളിത അച്ഛന്റെ സഹോദരിയായിരുന്നു. 1980 -ൽ തന്റെ പതിനാലാമത്തെ വയസ്സിൽ Kllukkul Eeram എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് തുടക്കം കുറിച്ചു. ആ വർഷം തന്നെ തെലുഗു സിനിമയിൽ കൃഷ്ണയുടെ നായികയായി അരങ്ങേറി. തുടർന്ന് നിരവധി തെലുഗു സിനിമകളിൽ നായികയായ വിജയശാന്തി തെലുങ്കിലെ മുൻ നിര നായികയായി മാറി. ആക്ഷൻ സിനിമകളിലൂടെ തെലുങ്കിലെ ആക്ഷൻ ഹീറോയിനായി വിജയശാന്തി.

തെലുഗു ചിത്രങ്ങൾ കൂടാതെ തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുള്ള വിജയശാന്തി 1996 -ൽ യുവതുർക്കി എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് മലയാള സിനിമയിലേക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് 1998 -ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയിലും നായികാ വേഷം ചെയ്തു. 2006 -ൽ അഭിനയത്തിൽ നിന്നും താത്ക്കാലികമായി പിന്മാറിയ വിജയശാന്തി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം 2020 -ൽ സിനിമയിലേക്ക് തിരിച്ചുവന്നു. 

1998 -ൽ വിജയശാന്തി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ബിജെപിയിൽ അംഗത്വമെടുക്കുകയും ചെയ്തു. 2005 -ൽ ബിജെപി വിട്ട അവർ തല്ലി തെലുങ്കാന എന്ന പേരിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. താമസിയാതെ തന്റെ പാർട്ടി ബി ആർ എസ് എന്ന പാർട്ടിയിൽ ലയിപ്പിച്ച് വിജയശാന്തി ബി ആർ ഏസ് അംഗമായി. 2009 ലോക്സഭാ ഇലക്ഷനിൽ മേഡക് മണ്ഡലത്തിൽ നിന്നും ബി ആർ എസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് വിജയശാന്തി ലോക്സഭ മെംബറായി. 2011 -ൽ പാർട്ടിയുമായുള്ള പ്രശ്നങ്ങൾ കാരണം ലോക്സ്ഭാംഗത്വം രാജിവെച്ച വിജയശാന്തി 2014 -ൽ ബി ആർ എസ് വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നിലവിൽ കോൺഗ്രസ് അംഗമാണ്.

വിജയശാന്തിയുടെ ഭർത്താവ് എം വി ശ്രീനിവാസ്.