വിദ്യ വിനു മോഹൻ
Vidya Vinu Mohan
മലയാള ചലച്ചിത്ര നടി. കോട്ടയം ജില്ലയിലെ തോട്ടക്കാട് 1980 ഏപ്രിലിൽ രണധീരകുമാർ, ലത എന്നിവരുടെ മകളായി ജനിച്ചു. 2007-ൽ തമിഴ് ചിത്രമായ Dhandayuthapani- യിൽ നായികയായാണ് വിദ്യ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2009-ൽ നീലാംബരി എന്ന സിനിമയിലൂടെ വിദ്യ മലയാളത്തിലെത്തി. തുടർന്ന് ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും Ner Ethir ഉൾപ്പെടെ ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും വിദ്യ അഭിനയിച്ചു. സിനിമകൾ കൂടാതെ Valli എന്ന തമിഴ് സീരിയലിലും എന്റെ പെണ്ണ്, ഉണ്ണിമായ എന്നീ മലയാളം സീരിയലുകളിലും വിദ്യ അഭിനയിച്ചിട്ടുണ്ട്.
സിനിമാതാരം വിനു മോഹനെയാണ് വിദ്യ വിവാഹം ചെയ്തത്.