വി എൻ ജാനകി

V N Janaki
Date of Birth: 
Friday, 30 November, 1923
Date of Death: 
Sunday, 19 May, 1996
ജാനകി രാമചന്ദ്രൻ

നാരായണിയമ്മയുടെയും രാജഗോപാൽ അയ്യരുടെയും മകളായി കോട്ടയം ജില്ലയിലെ വൈക്കത്താണ് വി .എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ ജനിച്ചത്. പിതാവ് രാജഗോപാല അയ്യർ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിരുന്നു. 1939 -ൽ Manmatha Vijayam എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ജാനകി സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഒരേയൊരു മലയാള സിനിമയിലേ ജാനകി രാമചന്ദ്രൻ അഭിനയിച്ചിട്ടുള്ളൂ.. 1950 -ൽ റിലീസ് ചെയ്ത ചന്ദ്രിക ആയിരുന്നു വി എൻ ജാനകി അഭിനയിച്ച മലയാള സിനിമ.

1939 -ൽ ഗണപതി ഭട്ടിനെ വിവാഹം കഴിച്ച ജാനകി 1961 -ൽ വിവാഹമോചിതയായി. ആ ബന്ധത്തിൽ സുരേന്ദ്രൻ എന്നൊരു മകനുണ്ട്. തുടർന്ന് പ്രശസ്ത സിനിമാതാരവും രാഷ്ട്രീയ നേതാവുമായിരുന്ന എം ജി രാമചന്ദ്രനെ വിവാഹം കഴിച്ചു. 1987 -ൽ എം ജി ആർ മരണപ്പെട്ടപ്പോൾ എ.ഐ. എ. ഡി .എം .കെ യുടെ തലപ്പത്തെത്തിയ അവർ 1988 ജനുവരിയിൽ തമിഴ്​നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. മുഖ്യമന്ത്രി പദവിയിൽ എത്തിയ ആദ്യ മലയാളി വനിതയായ ജാനകി രാമചന്ദ്രൻ 1989 -ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെട്ടതോടെ, രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

1996 മേയ് 19 -ന് ജാനകി രാമചന്ദ്രൻ അന്തരിച്ചു.

 

 

 

ഫോട്ടോ : മഹേഷ് മനു