sathiajith

എന്റെ പ്രിയഗാനങ്ങൾ

  • മൗനം സ്വരമായ് -D

    മൗനം സ്വരമായ് എൻ പൊൻ വീണയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
    മുരളികയൂതി ദൂരെ ആ......
    ഉം...ഉം..ഉം....
    ജന്മം സഫലം എൻ ശ്രീരേഖയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

    അറിയാതെയെൻ തെളി വേനലിൽ
    കുളിർമാരിയായ് പെയ്തു നീ (2)
    നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
    മൃദുരവമായ് നിൻ ലയമഞ്ജരി
    ആ..ആ.ആ ഉം..ഉം..
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ജന്മം സഫലം എൻ ശ്രീരേഖയിൽ

    ആത്മാവിലെ പൂങ്കോടിയിൽ
    വൈഡൂര്യമായ് വീണു നീ(2)
    അനഘ നിലാവിൽ മുടി കോതി നിൽക്കെ
    വാർമതിയായ് നീ എന്നോമനേ
    ആ..ആ..ആ...ഉം...ഉം..
    ജന്മം സഫലം എൻ ശ്രീരേഖയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
    മുരളികയൂതി ദൂരെ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മൌനം സ്വരമായ് എന്‍ പൊന്‍ വീണയില്‍ Sun, 20/01/2013 - 14:18