Chinnatty

Chinnatty's picture

M Chinnatty 

എന്റെ പ്രിയഗാനങ്ങൾ

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • മനം പോലെയാണോ മംഗല്യം

    മനം പോലെയാണോ മംഗല്യം

    ഈ  മംഗല്യമാണോ സൌഭാഗ്യം

    ഉടഞ്ഞ മനസ്സുകളെ  ഉറങ്ങാത്ത കണ്ണുകളെ 

    ഉത്തരമുണ്ടെങ്കിൽ പറയൂ

    നിങ്ങൾക്കുത്തരമുണ്ടെങ്കിൽ പറയൂ

    നിങ്ങൾ പറയൂ..

     

    പൂത്താലി ചരടിൽ കോർത്താൽ നിൽക്കുമോ

    ചേർച്ചകൾ ഇല്ലാത്ത ഹൃദയങ്ങളേ.............

    പൂത്താലി ചരടിൽ കോർത്താൽ നിൽക്കുമോ

    ചേർച്ചകൾ ഇല്ലാത്ത ഹൃദയങ്ങളേ........

    മംഗളം നേർന്നവരെ മാനം കാത്തവരെ

    മനസ്സാക്ഷിയുണ്ടെങ്കിൽ പറയൂ.........

    നിങ്ങൾക്ക് മനസ്സാക്ഷിയുണ്ടെങ്കിൽ പറയൂ.....

     

    മലർമെത്ത നനഞ്ഞത് പനിനീരിലോ

    നവവധു തൂകിയ മിഴിനീരിലോ....

    മലർമെത്ത നനഞ്ഞത് പനിനീരിലോ

    നവവധു തൂകിയ മിഴിനീരിലോ

    ആദ്യത്തെ രാത്രിയല്ലേ അരികത്ത് പ്രിയനെവിടെ

    ആരുടെ തെറ്റെന്നു പറയൂ.............

    ഇതാരുടെ തെറ്റെന്ന് പറയൂ

     

    മനം പോലെയാണോ മംഗല്യം

    ഈ  മംഗല്യമാണോ സൌഭാഗ്യം

    ഉടഞ്ഞ മനസ്സുകളെ  ഉറങ്ങാത്ത കണ്ണുകളെ 

    ഉത്തരമുണ്ടെങ്കിൽ പറയൂ

    നിങ്ങൾക്കുത്തരമുണ്ടെങ്കിൽ പറയൂ

    നിങ്ങൾ പറയൂ..

  1. 1
  2. 2

Entries

Post datesort ascending
Artists ലിഷോയ് Post datesort ascending വെള്ളി, 21/02/2014 - 22:01

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് സരസ്വതീയാമം കഴിഞ്ഞൂ സമയം ചൊവ്വ, 21/10/2014 - 10:43 ചെയ്തതു് a little update
തലക്കെട്ട് എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ സമയം Mon, 20/10/2014 - 10:25 ചെയ്തതു് Full version of song with additional link of karaoke track for easy singing
തലക്കെട്ട് ചമ്പകപുഷ്പ സുവാസിതയാമം സമയം Sun, 19/10/2014 - 17:27 ചെയ്തതു്
തലക്കെട്ട് മനം പോലെയാണോ മംഗല്യം സമയം Sat, 18/10/2014 - 16:42 ചെയ്തതു് a small error earlier posted data
തലക്കെട്ട് എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ സമയം Sat, 18/10/2014 - 16:28 ചെയ്തതു് a small variations in some words