ടി സുരേഷ് ബാബു
കോഴിക്കോട് സ്വദേശി. അറിയപ്പെടുന്ന നാടകപ്രവർത്തകനായ സുരേഷ് ബാബു നാടകഗ്രാമമെന്ന നാടകപ്രവർത്തനവുമായി കലാരംഗത്ത് വളരെ സജീവമാണ്. മൂന്നാം ക്ലാസ് മുതൽ തന്നെ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയ സുരേഷ് ബാബു പഠനശേഷം പ്രൊഫഷണൽ നാടകങ്ങളിൽ സജീവമാവുകയും സംസ്ഥാന തലത്തിൽ തന്നെ അംഗീകരിക്കപ്പെടുകയും ചെയ്തു. അഭിനയത്തിൽ തുടക്കമിട്ടെങ്കിലും ഗ്രാമീണ നാടകവേദികളെ സജീവമാക്കുന്നതിൽ ഏറെ പങ്ക് വഹിച്ച് നാടക സംവിധാനവും ചെയ്ത് തുടങ്ങി. ഗ്രാമീണ നാടകവേദികളുടെ നാടകങ്ങൾ കോർത്തിണക്കി സുരേഷ് തന്നെ സംവിധാനം ചെയ്ത നാടകങ്ങളുടെ ഒരു റെട്രോസ്പ്കറ്റീവ് - പ്രദർശന സീരീസ് ടാഗോർ തിയറ്ററിൽ നാടകഗ്രാമമെന്ന പേരിൽ നടത്തിയിരുന്നു. ബർണാഡാ ആൽബയുടെ മക്കൾ, താജിന്റെ നാടകങ്ങൾ എന്നിവ സംവിധാനം ചെയ്ത ചില നാടകങ്ങളണ്.
ലൈഫ് ഇൻഷുറൻസ് ഏജന്റ് കൂടിയായ സുരേഷ് ബാബു 2021ൽ സംവിധായകൻ ജിയോ ബേബിയുടെതായി പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അമ്മായി അച്ഛനായി വളരെ ശ്രദ്ധേയമായ ഒരു ക്യാരക്റ്റർ വേഷം ചെയ്തു. തുടർന്ന് ഇന്ദു വി എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി, നിത്യാ മേനോൻ എന്നിവർ അഭിനയിക്കുന്ന 19(1) എ പുതിയ മലയാള ചിത്രത്തിലും സുരേഷ് ബാബു ചെറിയ റോളിൽ വേഷമിട്ടിട്ടുണ്ട്.
സുരേഷ് ബാബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെയുണ്ട്