ഷിജു സുലൈഖ ബഷീർ

Shiju Sulaikha Basheer

1975 മാര്‍ച്ച് 18 നു ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട്ടില്‍ സുലേഖയുടെയും ബഷീറിന്റെയും മകനായ് ജനനം. ബാംഗ്ലൂരിലെ നാഷണല്‍ അക്കാഡമി ഓഫ് സിനിമ & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഷിജു, മുംബൈയിലും വിദേശത്തും പല കമ്പനികളിലും വിഷ്യല്‍ എഫക്സ്റ്റ് സൂപ്പര്‍‌വൈസറായ് ജോലി ചെയ്തു. മുഖ്യധാരാ പരസ്യചിത്രങ്ങളില്‍ ജോലി ചെയ്തതിനൊപ്പം തന്നെ ദേവദാസ്, ബോയ്സ്, ഇന്ദ്ര, H2O, കോയി മില്‍ഗയ, ഖേല്‍ മുതലായ അന്യഭാഷാചിത്രങ്ങളില്‍ വിഷ്യല്‍ എഫക്റ്റ്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. 2019 ഇല്‍ ഏഷ്യാവില്‍ ന്യൂസിന്റെ പ്രൊഡക്ഷന്‍ ഹെഡ് ആയി ഷിജു സ്ഥാനം ഏറ്റടെത്തു. 2020 മുതല്‍ സം‌വിധായകന്‍ പ്രജേഷ് സെന്നിന്റെയൊപ്പം പല ചിത്രങ്ങളിലും സഹകരിച്ച ഷിജു,   'വെള്ളം' സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും 'സീക്രട്ട് ഓഫ് വുമണ്‍', 'മേരീ ആവാസ് സുനോ' എന്നീ മലയാളം ചിത്രങ്ങളിൽ അസ്സോസിയേറ്റ് ഡയറക്ടറുമായും പ്രവർത്തിച്ചു.

ഡോകുമെന്ററി ഫോട്ടോഗ്രാഫർ കൂടിയായ ഷിജു, ഫ്രാന്‍സ്, ഇറ്റലി, പോർച്ചുഗൽ, യു എ ഇ, ഖത്തർ, ബഹറിൻ മുതലായ പല വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ പലയിടത്തായും ഫോട്ടോഗ്രാഫി എക്സിബിഷനുകള്‍ നടത്തി ജനശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.  2015 ൽ 'Unscripted Lives' എന്ന പേരിൽ ഫോട്ടോഗ്രാഫി കോഫിടേബിള്‍ ബുക്ക് ലോഗോസ് ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഉടനെ പുറത്തിറങ്ങുന്ന "BEAUTIFUL MINDS" എന്ന രണ്ടാമത്തെ ബുക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ പോർട്രെയ്റ്റും അതിനു പിന്നിലെ കഥകളും അടങ്ങിയതാണ്.  ഇപ്പോൾ തിരുവന്തപുരം കഴക്കൂട്ടത്ത് താമസം. ഭാര്യ സിമി. മക്കൾ നൗറിൻ, ഹനാൻ