ഷെറീഫ് കൊട്ടാരക്കര

Sherief Kottarakkara
Shereef Kottarakkara
Date of Death: 
Saturday, 1 August, 2020
ഷറീഫ് കൊട്ടാരക്കര
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് ഷെറീഫ് കൊട്ടാരക്കര.മലയാള സിനിമയിലെ പ്രമുഖ സിനിമാ നിർമ്മാതാവും വിതരണക്കാരനുമാണ് അദ്ദേഹം. 1979 -ൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത ലൗലി എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം എന്നിവ നിർവ്വഹിച്ചുകൊണ്ടാണ് ഷെറീഫ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത കടൽക്കാറ്റ് എന്ന സിനിമ നിർമ്മിച്ചു. കൂടാതെ നൂറോളം ചിത്രങ്ങൾ വിതരണം ചെയ്ത അദ്ദേഹം ഫിലിം ചെംബർ, ഡിസ്ട്രിബ്യൂട്ടേഴ്സ‌് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഗീത എന്ന പത്രവും നടത്തിയിരുന്നു. 

2020 ആഗസ്റ്റിൽ അദ്ദേഹം അന്തരിച്ചു. ഷെറീഫ് കൊട്ടാരക്കരയുടെ ഭാര്യ ഷരീഫ. മക്കൾ ഷാജഹാൻ, ലൈല