സേതു കല്യാണി

Sethu Kalyani
Date of Birth: 
Wednesday, 3 January, 1996
സേതു കല്ല്യാണി

എറണാകുളം സ്വദേശിനിയാണ് സേതു കല്യാണി. ആലുവ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയതിന് ശേഷമാണ് കലാരംഗത്ത് സജീവമാകുന്നത്. 2020 -ൽ Manchild -Tigress എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് സേതു കല്യാണി തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം New Normal, Cheryl എന്നീ ഷോർട്ട് ഫിലിമുകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്നു. 2025 -ൽ വീര സംവിധാനം ചെയ്ത ഹാൽ എന്ന സിനിമയിലെ നായികയ്ക്ക് ശബ്ദം പകർന്നുകൊണ്ട് സേതു കല്യാണി സിനിമയിലേക്ക് പ്രവേശിച്ചു.
ഛായാഗ്രാഹകനായ വിഷ്ണു നന്ദനാണ് സേതു കല്യാണിയുടെ ഭർത്താവ്.

സേതു കല്യാണി - Gmail, Instagram