സവിത

Savitha

ശിവരാമന്റെയും ചെല്ലമ്മയുടെയും മകളായി പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ജനിച്ചു.  GMHSS കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു സവിതയുടെ പ്രാഥമിക വിദ്യാഭ്യാസം. അൽ ഫറൂക്ക് കോളേജിൽ നിന്ന് ബികോമും വിവേകാനന്ദ കോളേജിൽ നിന്നും എം ബി എയും കഴിഞ്ഞു. 

നടനും സംവിധായകനുമായ മുസ്തഫയുടെ ശുപാർശയിലായിരുന്നു സിനിമയിലെത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള ആയിരുന്നു സവിതയുടെ ആദ്യ സിനിമ. അതിൽ സുരാജിന്റെ രണ്ടാംഭാര്യയായിട്ടാണ് സവിത അഭിനയിച്ചത്. ഒരു ഗായിക കൂടിയാണ് സവിത.

സവിതയുടെ ഭർത്താവ് അരുൺ ചന്ദ്രൻ വെബ് ഡിസൈനർ ആണ്. മകൻ മാധവ് എസ് അരുൺ. സവിത ഋതു കളക്ഷൻസ് എന്നൊരു ബോട്ടീക് കൂടി സ്വന്തമായി നടത്തുന്നുണ്ട്.

സവിതയുടെ ഫേസ്ബുക്ക് പേജിവിടെ