ശരത്ത് ആർ നാഥ്‌

Sarath R Nadh

എറണാകുളം ഇടപ്പള്ളി സ്വദേശി. എം.എസ് രഘുനാഥിന്റെയും ശ്രീനിധിയുടെയും മകനായി ജനിച്ചു. സരസ്വതി വിദ്യാനികേതനിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും SCMSൽ നിന്ന് എംബിഎയും പൂർത്തിയാക്കി.  അജിത്ത് പിള്ള സംവിധാനം ചെയ്ത 'മോസയിലെ കുതിരമീനുകൾ' എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായി സിനിമയിൽ തുടക്കമിട്ടു. ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത് ടോവിനോ തോമസും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'എന്റെ ഉമ്മാന്റെ പേര്' എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ട് സിനിമയുടെ രചനാ വിഭാഗത്തിലും  ആരംഭം കുറിച്ചു.

കൊച്ചിയിലെ ലോകധർമ്മി നാടക സംഘത്തിൽ കുട്ടിക്കാലം മുതലേ നാടകപ്രവർത്തകനായിരുന്നു ശരത്.

ഫേസ്ബുക്ക്  : പ്രൊഫൈൽ ഇവിടെ