സാലി വർമ്മ

Sally Varma

ബാലകൃഷ്ണ വർമ്മയുടെയും ശോഭ വർമ്മയുടെയും മകളായി കർണ്ണാടകയിലെ മംഗ്ലൂരുവിൽ ജനിച്ചു.. മൃഗസംരക്ഷണ രംഗത്തെ ശ്രദ്ധേയയായ പ്രവർത്തകയാണ് സാലി വർമ്മ. Humane society International India  -യുമായി. ബന്ധപ്പെട്ട് മൃഗസംരക്ഷണത്തെക്കുറിച്ച് ജനങ്ങളിൽ ബോധവത്ക്കരണം നടത്തുന്ന പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്. തൃശ്ശൂരിലെ PAWS എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് അവരുടെ പ്രധാന പ്രവർത്തനം.

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം  സാലി വർമ്മ ഒരു അഭിനേത്രി കൂടിയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച എന്ന സിനിമയിൽ നായികയായി സാലി അഭിനയിച്ചിട്ടുണ്ട്.