എസ് നിരഞ്ജൻ

S Niranjan

നാവായിക്കുളം വെട്ടിയറ ആർ.എസ്. ലാൻഡിൽ കെട്ടിടനിർമ്മാണത്തൊഴിലാളിയായ സുമേഷിന്റെയും കശുവണ്ടിത്തൊഴിലാളിയായ സുജയുടെയും രണ്ടു മക്കളിൽ ഇളയവനാണ് നിരഞ്ജൻ. നാവായിക്കുളം ഗവ. എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി.

വളരെ യാദൃച്ഛികമായാണ് നിരഞ്ജൻ അഭിനയരംഗത്തേക്കെത്തിയത്. കടമ്പാട്ടുകോണം എസ്.കെ.വി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ 'സാപ്പിയൻസ്' എന്ന കലാ-സാംസ്കാരിക സംഘടന ഈ സ്കൂളിൽ ഒരു നാടക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിൽവച്ച് നാടകസംവിധായകനായ റജു ശിവദാസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരഞ്ജനിലെ അഭിനയപ്രതിഭയെ പുറംലോകമറിയുന്നത്. പതിനാലാം വയസ്സിൽ പ്രൊഫഷണൽ നാടകാഭിനയരംഗത്ത് നിരഞ്ജൻ അരങ്ങേറ്റം കുറിച്ചു  ഈ സംഘടനയുടെ നാടകത്തിലെ പ്രധാന വേഷത്തിലൂടെ ഒരുപാടു വേദികളിൽ നിരഞ്ജൻ പ്രശംസകൾ പിടിച്ചുപറ്റി. 'രമേശൻ ഒരു പേരല്ല' എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്.

രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിലൂടെ നിരഞ്ജൻ സിനിമയിൽ തുടക്കം കുറിച്ചു.  കാസിമിന്റെ കടൽ എന്ന ചിത്രത്തിനായി വർക്കലയിൽ നടന്ന ഓഡിഷനിൽ നിരഞ്ജൻ പങ്കെടുത്തിരുന്നു. ഇതിൽനിന്നാണ് നിരഞ്ജനെ സിനിമയിലേക്കു തിരഞ്ഞെടുത്തത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ സുഹൃത്തായ അനാഥബാലന്റെ വേഷമായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് എസ്. നിരഞ്ജനാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്.

വിലാസം-  R S land punnavila vettiyara PO navaikulam

Gmail