രാജീവ് താരാനാഥ്
തബലവാദകനായിരുന്ന താരാനാഥിന്റേയും കോളേജ് അദ്ധ്യാപികയായിരുന്ന സുമതിബായിയുടേയും മകനായി ബാംഗ്ലൂരിൽ ജനിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അച്ഛന്റെ ശിക്ഷണത്തിൽ സംഗീതം പഠിച്ചുതുടങ്ങിയ രാജീവ് ഒൻപതാം വയസ്സിൽ തന്നെ പൊതുവേദിയിൽ സംഗീതകച്ചേരി നടത്തി ശ്രദ്ധനേടി. പ്രശസ്ത സരോദ് വാദകൻ അലി അക്ബർഖാന്റെ കീഴിൽ സരോദ് വാദനത്തിൽ വൈദഗ്ദ്യം നേടിയ രാജീവ് പണ്ഡിറ്റ് രവിശങ്കർ, അന്നപൂർണദേവി, നിഖിൽ ബാനർജി, ആഷിഷ് ഖാൻ എന്നിവരുടേയും ശിഷ്യത്വം സ്വീകരിച്ചിരുന്നു.
ഇന്ത്യയിലെ സരോദ് വാദകരിൽ പ്രധാനിയായി മാറിയ രാജീവ് താരാനാഥിന് 2019 -ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട് നാല്പതിലേറെ വിദേശ രാഷ്ട്രങ്ങളിൽ സരോദ് കച്ചേരി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത കടവ് എന്ന സിനിമയുടെ സംഗീത സംവിധാനം ചെയ്തുകൊണ്ട് രാജീവ് താരാനാഥ് മലയാള സിനിമയിൽ അരങ്ങേറി. അതിനുശേഷം ജി.അരവിന്ദന്റെ ഒരിടത്ത്, പോക്കുവെയിൽ എന്നീ സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചു.
2024 ജൂൺ 11 -ന് രാജീവ് താരാനാഥ് അന്തരിച്ചു.