രാജ് മോഹൻ കെ

Raj Mohan K

       കൈരളി ടി വിയിലെ ഗന്ധർവ്വസംഗീതം എന്ന സംഗീത പരിപാടി കണ്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മുഖം ആണ് 'മോഹൻ കീബോർഡ്' എന്ന് എല്ലാരും വിളിക്കുന്ന രാജ്‌മോഹന്റേത്. കഴിഞ്ഞ 38 വർഷത്തോളമായി സംഗീതരംഗത്ത്‌ സജീവമാണ് ഇദ്ദേഹം. ഒരുപാട് ഭക്തിഗാനങ്ങൾക്ക് കീബോർഡ് വായിച്ചിട്ടുള്ള ഇദ്ദേഹം, നിരവധി സിനിമപ്പാട്ടുകളുടെയും പിന്നണിയിൽ പ്രവൃത്തിച്ചിട്ടുണ്ട്. തരംഗിണി പുറത്തിറക്കിയ മിക്ക പാട്ടുകളിലും കീബോർഡ് വായിച്ചത് മോഹൻ ആണ്. ജോൺസൺ മാസ്റ്ററുടെ എഴുന്നള്ളത്ത് എന്ന സിനിമയിലെ "കുയിലമ്മേ കുയിലമ്മേ " എന്ന ഗാനം, തരംഗിണിയുടെ "ആരതി ആരതി ആരാധന" തുടങ്ങി നിരവധി ഗാനങ്ങളുടെ ഭാഗമാവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
     വിവിധ രാജ്യങ്ങളിൽ സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട് മോഹൻ. കമുകറ, യേശുദാസ്, ചിത്ര,  വേണുഗോപാൽ തുടങ്ങി പഴയ തലമുറയിലെയും പുതിയ തലമുറയിലെയും മിക്ക ഗായകർക്കൊപ്പവും വേദികൾ പങ്കിടാനുള്ള അപൂർവ്വ ഭാഗ്യവും ഇദ്ദേഹത്തിനുണ്ടായി.
      കുടുംബവുമൊത്ത് തിരുവനന്തപുരത്തു താമസിക്കുന്ന മോഹനന്റെ മകൻ മനുകൃഷ്ണ സൗണ്ട് എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.. മകൾ  നഴ്സിംങ്ങിനു പഠിക്കുന്നു.
ഭാര്യ : മഞ്ജു