റെയ്ന റാവു
Raina Rao
ശ്രീധർ റാവുവിന്റേയും വിദ്യാ റാവുവിന്റേയും മകളായി ഹൈദരാബാദിൽ ജനിച്ച റെയ്ന റാവു തന്റെ പതിനൊന്നാം വയസ്സിലാണ് സിനിമയിൽ അഭിനയിക്കുന്നത്. മോഹൻലാൽ നായകനായ തെലുഗു ചിത്രം Manamantha -യിൽ ബാലനടിയായിട്ടായിരുന്നു അരങ്ങേറിയത്. വിസ്മയം എന്ന പേരിൽ ആ ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് ഇറങ്ങിയിരുന്നു. Manamantha -യ്ക്കു ശേഷം 2021 -ൽ ഇറങ്ങിയ Check എന്ന തെലുഗു സിനിമയിലും റെയ്ന അഭിനയിച്ചു.
രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള റെയ്ന മോഡലിംഗ്, പരസ്യ ചിത്രങ്ങൾ, ബ്രാൻഡ് ഷൂട്ട്‌സ് എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.


