പ്രണിത സുഭാഷ്
Pranitha Subhash
ഡോക്ടർമാരായ സുഭാഷിന്റേയും ജയശ്രീയുടേയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. 2010 -ൽ Porki എന്ന കന്നഡ സിനിമയിലൂടെയാണ് പ്രണിത സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ Baava എന്ന സിനിമയിലൂടെ തെലുഗു സിനിമയിലും, Udhayan എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും പ്രണിത അരങ്ങേറി. തുടർന്ന് നിരവധി കന്നഡ, തെലുഗു, തമിഴ് സിനിമകളിൽ അഭിനയിച്ചു.
2024 -ൽ തങ്കമണി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് പ്രണിത സുഭാഷ് മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, SIIMA അവാർഡ് എന്നിവ പലപ്രാവശ്യം പ്രണിതയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും അവർ സജീവമാണ്. ഹോസ്പിറ്റാലിറ്റി / റെസ്റ്റോറന്റ് ബിസിനസ് രംഗത്തും പ്രണിത പ്രവർത്തിക്കുന്നുണ്ട്.
നിതിൻ രാജ് ആണ് പ്രണിതയുടെ ഭർത്താവ്. രണ്ട് മക്കളാണ് അവർക്കുള്ളത്.


