പ്രമോദ് ഒടയഞ്ചൽ
Pramod Odayanchal
കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജനിച്ചു. കലാലയ പഠനം പാതി വഴിയിൽ നിർത്തിയ പ്രമോദ് പ്രൊഫഷണൽ എഡിറ്റിംഗ് കോഴ്സ് പഠിച്ച് പരസ്യ ചിത്രങ്ങളുടെ എഡിറ്ററായിട്ടാണ് ആദ്യം വർക്ക് തുടങ്ങിയത്. പിന്നീട് ഡോക്യുമെന്റ്രികളും ഷോർട്ട് ഫിലിംസും എഡിറ്റ് ചെയ്യാൻ തുടങ്ങി. ഏതാനും ഷോർട്ട് ഫിലിംസ് സംവിധാനം ചെയ്തിട്ടുണ്ട്. അങ്ങിനെയാണ് സിനിമയിലേയ്ക്കുള്ള വഴി തുറക്കുന്നത്.
രൂപേഷ് പീതാംബരനെ കേന്ദ്രകഥാപാത്രമാക്കി നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്ത റഷ്യ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്റർ ആയി ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിച്ചു. നിരവധി സിനിമകളുടെ സ്പോട്ട് എഡിറ്റർ ആയി വർക്ക് ചെയ്തിട്ടുണ്ട്.