കടൽക്കാറ്റിലേക്കൊരു ദൂത്


റെയിൻവാലി കൾച്ചറൽ ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ഇതിഹാസ ചലച്ചിത്രകാരനുമായ പി പത്മരാജന്റെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തുന്ന അനുസ്മരണച്ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ.


സമയം: ജനുവരി 23 ഞായറാഴ്ച വൈകുന്നേരം  5:30 - 9:30


സ്ഥലം: ബഷീർ വേദി, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ, കേരളം


ശ്രീമതി സാറാജോസഫിന്റെ അനുസ്മരണ പ്രഭാഷണത്തോടൊപ്പം ശ്രീ. രാജേഷ് മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച “ കടൽക്കാറ്റിലേക്കൊരു ദൂരം” എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും ഉണ്ടാവും.


പത്മരാജന്റെ സിനിമ, സാഹിത്യം, വ്യക്തിജീവിതം, ഒരു കാലത്ത് മലയാള സിനിമയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന നെടുനായകത്വം എന്നീ മേഖലകളെ വിശദമായി ആവിഷ്കരിക്കുകയാണ്‌ രാജേഷ് മേനോന്റെ ഈ ഹ്രസ്വചിത്രം.


ഛായാഗ്രഹണം      : ഹരിഹർദാസ് & ഷാൻ റഹ്മാൻ
എഡിറ്റിംഗ്             : ബിനോയ് ജയരാജ്
സംഗീതം               : രാജേഷ് ദാസ്
നിർമ്മാണം            : വിൻഡ്സ് & വേവ്സ് കമ്യൂണിക്കേഷൻ ലിമിറ്റഡ്
രചന, സംവിധാനം  : രാജേഷ് മേനോൻ