യൂസർഗൈഡ് - സിനിമാഡിബി

1. സൈറ്റ് ലോഗിൻ

1.1 http://www.m3db.com/ എന്നതാണ് സൈറ്റിന്റെ ഹോം പേജ്.

1.2 സൈറ്റിൽ വിവരങ്ങൾ ചേർക്കുന്നതിന് ഒരു ലോഗിൻ ഐഡി ആവശ്യമാണ്. മുകൾവശത്തുള്ള മെനുവിന്റെ വലതു വശത്തായി ലോഗിൻ എന്ന ഒരു ലിങ്ക് കാണാവുന്നതാണ്.

1.3    ഐഡി രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.

1.4    ലോഗിൻ ചെയ്തു കഴിയുമ്പോൾ സൈറ്റിന്റെ ഏറ്റവും മുകളിലായി കാണുന്ന നാവിഗേഷൻ ബാർ ശ്രദ്ധിക്കുക. ഇവിടെ നിന്നാണ് സൈറ്റിൽ പുതിയ വിവരങ്ങൾ ചേർക്കുന്നത്.

2.    ഫോണ്ട്

2.1    വിവരങ്ങൾ ചേർക്കുന്നവർ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക - യുണീക്കോഡ് വേർഷൻ 5.1-ഓ അതിനു ശേഷമോ ആണ് നമ്മുടെ സൈറ്റിന്റെ സ്റ്റാൻഡേർഡ്. അതായത് യുണീക്കോഡ് വേർഷൻ 5.1-ഓ അതിനു ശേഷമോ സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും ഫോണ്ട് ഉപയോഗിച്ചായിരിക്കണം വിവരങ്ങൾ ചേർക്കേണ്ടത്. ഇങ്ങനെ അല്ലാതെ ചേർക്കുന്ന വിവരങ്ങൾ ഈ ഫോർമാറ്റിലേയ്ക്ക് മാറ്റാനായി നമുക്ക് വീണ്ടും സമയം ചിലവഴിക്കേണ്ടി വരുന്നു. അതു കൊണ്ട് സാധിയ്ക്കുന്നവർ ദയവായി ഈ യൂണിക്കൊഡ് വേർഷനിൽ തന്നെ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു.

2.2  Keymagic ആണ് ഇത് പ്രയോഗിക്കാൻ ഏറ്റവും ഏളുപ്പമുള്ള ടൂൾ. മലയാളത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ കീമാജിക് ഇവിടെ ( http://code.google.com/p/naaraayam/downloads/detail?name=KeyMagic-1.4-Win32-Malayalam.zip&can=2&q=) നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2.3  ഈ യുണിക്കോഡ് വേർഷനിൽ അല്ലാതെ സൈറ്റിൽ വിവരങ്ങൾ ചേർത്താൽ ഉദ്ദേശിക്കുന്ന ഫലം പലപ്പോഴും കിട്ടുകയില്ല. തന്നെയുമല്ല താങ്കൾ പഴയ വേർഷനിൽ ചേർക്കുന്ന വിവരങ്ങൾ മറ്റാരെങ്കിലും പുതിയ വേർഷനിൽ നിന്ന് ഇതിനകം ചേർത്തിരിക്കാനുള്ള സാധ്യതയും ഉണ്ട്. പ്രധാനമായും യുണീക്കോഡ് 5നു പിന്നിലുള്ള ഫോണ്ടുകൾക്കും ടൈപ്പിംഗ് ടൂളുകളുമൊന്നും അതിനു ശേഷം വന്ന പ്രധാനമായ പുതിയ ചില്ലുകൾ അഥവാ ആറ്റമിക് ചില്ലുകൾ ഇല്ല. എന്നതിനാൽ തന്നെ പഴയതും പുതിയതുമായ ടൂളുകൾ ഉപയോഗിച്ച് ടൈപ്പിയ  ചില്ലുകൾ കണ്ടാൽ ഒരു പോലിരിക്കുമെങ്കിലും സേർച്ചുമ്പോഴും ഡേറ്റ എൻ‌ട്രി ചെയ്യുമ്പോഴും രണ്ട് എൻ‌ട്രികളാവും ഫലത്തിൽ.നമ്മുടെ സൈറ്റിന് ഡേറ്റ എൻ‌ട്രിക്കു വേണ്ടി നമ്മൾ യുണീക്കോഡ് വേർഷൻ 5.1ഉം അതിനു ശേഷവുമാണ് സ്റ്റാൻഡേർഡ് ആയിക്കണക്കാക്കിയിട്ടുള്ളത്.

2.4    ഫോണ്ട് പരീക്ഷിക്കുക: താങ്കളുടെ ഫോണ്ടും ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന ടൂളും നമ്മുടെ സൈറ്റിനു അനുയോജ്യമാണോ എന്ന് കണ്ടുപിടിക്കാൻ ഒരു ചെറിയ പരീക്ഷണം നടത്തി നോക്കാം - ഗൂഗിൾ തുറന്ന് “പി ഭാസ്ക്കരൻ“ എന്ന് ടൈപ്പ് ചെയ്യുക (ഇവിടെ നിന്നും കോപ്പി പേസ്റ്റ് ചെയ്യരുത്, താങ്കളുടെ ടൂൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യണം).  പി ഭാസ്ക്കരൻ (കുത്തും കോമയുമില്ലാതെ, അതാണു നമ്മുടെ നെയ്മിംഗ് കൺവെൻഷൻ) സേർച്ച് ചെയ്ത് നോക്കിയാൽ താങ്കൾക്ക് കിട്ടുന്ന റിസൽറ്റ് പേജ് ഈ ലിങ്കിൽ കാണുന്ന പേജ് പോലെ തന്നെ ആയിരിക്കണം.

3.    ഒരു സിനിമ എഡിറ്റ് ചെയ്യാൻ.

3.1    ഉള്ള സിനിമ പുതുക്കാൻ: ഒരു സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ ചേർക്കണെമെന്നിരിക്കട്ടെ. ആദ്യം തന്നെ ആ സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ നമ്മുടെ സൈറ്റിൽ ഉണ്ടോ എന്ന് പരിശോധിയ്ക്കുക. അതിനായി, സിനിമയുടെ പേര് താഴെ കാണുന്ന സേർച്ച് ബോക്സിൽ കൊടുത്ത് സേർച്ച് ചെയ്യുക. ഇതൊരു ഓട്ടോ-സേർച്ചിങ്ങ് ടെക്സ്റ്റ് ബോക്സാണ്. സിനിമയുടെ പേരിന്റെ ഒരു ഭാഗം അവിടെ കൊടുത്താൽ ആ ഭാഗം പേരിലുള്ള എല്ലാ സിനിമകളും ഒരു ഡ്രോപ്പ് ഡൗൺ ആയി കാണിക്കും. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ പേര് ടൈപ്പ് ചെയ്തു തുടങ്ങിയാൽ എങ്ങനെയിരിക്കും എന്ന് താഴത്തെ ചിത്രത്തിൽ നിന്ന് മനസിലാക്കാം. Search Movie എന്ന ടെക്സ്റ്റ് ക്സിൽ ഓട്ടോഫിൽ ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക.

 

3.2    കഴിയുന്നിടത്തോളം സിനിമയുടെ പേരിന്റെ പല ഭാഗങ്ങൾ കൊടുത്ത് പരീക്ഷിക്കുക. ചിലപ്പോൾ താങ്കൾ ഉദ്ദേശിക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യസ്തമായ അക്ഷരങ്ങളോടെ ആ സിനിമ മറ്റാരെങ്കിലും സൈറ്റിൽ ചേർത്തിരിക്കാൻ സാധ്യതയുണ്ട്. പറ്റുന്നിടത്തോളം ആവർത്തനങ്ങൾ ഒഴിവാക്കാൻ ദയവായി ശ്രമിക്കുക. ഉദ്ദേശിയ്ക്കുന്ന സിനിമ ഡ്രോപ്പ്-ഡൗണിൽ ഉണ്ടെങ്കിൽ അത് ക്ലിക്ക് ചെയ്യുക. ആ സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ താഴെ കാണിക്കുന്നതു പോലെ പ്രദർശിപ്പിയ്ക്കും.

3.3    സിനിമയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഇവിടെ താങ്കൾക്ക് കാണാൻ സാധിയ്ക്കുന്നതാണ്. ഇവിടെ കൊടുത്തിരിക്കുന്നതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കണമെങ്കിൽ “മണിച്ചിത്രത്താഴ്” എന്ന ഹെഡിങ്ങിന്റെ താഴെയായി കൊടുത്തിരിക്കുന്ന “Edit” എന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക. വിവരങ്ങൾ ചേർക്കാനുള്ള പേജ് ലഭിയ്ക്കുന്നു. സിനിമയുടെ എല്ലാ വിവരങ്ങളും പല ടെക്സ്റ്റ് ബോക്സുകളിലായി താങ്കൾക്ക് എഡിറ്റ് ചെയ്യാൻ പാകത്തിന് പ്രദർശിപ്പിച്ചിരിക്കുന്നു. ഉള്ള വിവരങ്ങൾ ശരിയായവ തിരഞ്ഞെടുക്കാനും  ഏതെങ്കിലും വിവരത്തിലെ തെറ്റ് തിരുത്താനോ അല്ലെങ്കിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനോ താങ്കൾക്ക് സാധിയ്ക്കും.

4. ഒരു ഫീൽഡിൽ ഡാറ്റാ ചേർക്കാൻ

4.1 താങ്കൾ വിവരങ്ങൾ ചേർക്കാൻ പോകുന്നത് ടെക്സ്റ്റ് ബോക്സുകളിലോ ഡ്രോപ്പ്-ഡൗൺ ബോക്സുകളിലോ ആണ്. മിക്കവയും ഓട്ടോ ഫില്ലിങ്ങ് ടെക്സ്റ്റ് ബോക്സുകളാണ്. അവയിൽ എങ്ങനെ വിവരങ്ങൾ ചേർക്കണം എന്നു നോക്കാം. ഉദ്ദാഹരണത്തിന്, മണിച്ചിത്രത്താഴിന്റെ സംവിധായകൻ ഫാസിൽ ആണെന്നത് എങ്ങനെ എന്റർ ചെയ്യണം എന്ന് നോക്കാം. എഡിറ്റ് പേജിൽ “സംവിധാനം“ എന്ന ടെക്സ്റ്റ് ബോക്സിൽ എത്തുക. അവിടെ “ഫാസിൽ“ എന്നു ടൈപ്പ് ചെയ്തു തുടങ്ങുക. ഈ സംവിധായകനെപ്പറ്റിയുള്ള വിവരം നമ്മുടെ സൈറ്റിൽ ഇതിനകം ഉണ്ടെങ്കിൽ, അത് നേരത്തെ സിനിമയുടെ സെർച്ച് ബോക്സിൽ വന്നതു പോലെ, സ്വയം ഡ്രോപ്പ്-ഡൗണിൽ വരും. താഴത്തെ ചിത്രം ശ്രദ്ധിക്കുക.

മുകളിൽ പറഞ്ഞതു  പോലെ ഡ്രോപ്പ് ഡൗണിൽ വന്നെങ്കിൽ ആ വിവരം തിരഞ്ഞെടുക്കുക. (അങ്ങനെ വന്നില്ലെങ്കിൽ അത് പുതിയതായി ചേർക്കേണ്ടി വരും). ഡ്രോപ്പ് ഡൗണിൽ നിന്ന് വിവരം തിരഞ്ഞെടുത്തു കഴിയുമ്പോൾ പേരിനൊപ്പം ഒരു നമ്പർ കൂടി വരുന്നത് ശ്രദ്ധിക്കുക. -20953- പോലെ. അങ്ങനെ കൃത്യമായ ഒരു ലിങ്ക് കൂടി വരുന്ന വിവരമാണ് കൃത്യമായ വിവരം. ഈ നമ്പർ വന്നിട്ടില്ലെങ്കിൽ താങ്കൾ ചേർത്തതിൽ എന്തോ പിശകുണ്ടെന്ന് മനസിലാക്കി വീണ്ടും ശ്രമിക്കുക. 

4.2    ഏതെങ്കിലും ഒരു ടെക്നീഷന്റെ വിവരങ്ങൾ സൈറ്റിൽ ഇതിനകം ഉണ്ടോ എന്ന് പരിശോധിയ്ക്കാനായി ടെക്സ്റ്റ് ബോക്സിനോടു ചേർന്നുള്ള Search and reference ബട്ടൺ (മാഗ്നിഫയിങ്ങ് ഗ്ലാസ് ഐക്കൺ) ക്ലിക്ക് ചെയ്ത് സെർച്ച് ചെയ്യാൻ പറ്റും. 

4.3    സിനിമ എഡിറ്റ് ചെയ്യുമ്പോൾ ആർട്ടിസ്റ്റിനെ ചേർക്കാൻ (അഡ്വാൻസ്ഡ് എഡിറ്റേർസിനു മാത്രമുള്ള സ്റ്റെപ് )* : താങ്കൾ ഉദ്ദേശിക്കുന്ന ടെക്നീഷന്റെ വിവരങ്ങൾ സൈറ്റിൽ ഇല്ലെങ്കിൽ അതെങ്ങനെ പുതിയതായി ചേർക്കാം എന്നു നോക്കാം. ടെക്സ്റ്റ് ബോക്സിനോടു ചേർന്നുള്ള Add and reference ബട്ടൺ (പ്ലസ് സൈൻ ഐക്കൺ) ക്ലിക്ക് ചെയ്താൽ തുറന്നു വരുന്ന പേജ് ഇതിനായി ഉപയോഗിക്കാം.  ഇ

ആർട്ടിസ്റ്റിന്റെ പേര് മലയാളത്തിലും ഇംഗ്ലീഷിലും നൽകേണ്ടതാണ്. ഉദാഹരണം – ടി പി രമേശൻ നായർ. ഇനിഷ്യൽസ് ആദ്യം കൊടുക്കുക. പിന്നീട് ഫസ്റ്റ് നെയിം, അതിനു ശേഷം ലാസ്റ്റ് നെയിം എന്നതാണ് നമ്മുടെ സ്റ്റാൻഡേർഡ്. ഇനിഷ്യൽസിലോ പേരിനിടയ്ക്കോ കുത്തോ കോമയോ ഉപയോഗിക്കേണ്ടതില്ല. Language: മലയാളം എന്ന് തിരഞ്ഞെടുക്കുക. ആർട്ടിസ്റ്റിന്റെ ഫീൽഡ്.ന്നിലധികം ഫീൽഡുണ്ടെങ്കിൽ കണ്ട്രോൾ കീ പ്രസ്സ് ചെയ്ത് അധികം വരുന്ന മേഖലകൾ സെലക്റ്റ് ചെയ്യുക . ഉദാഹരണത്തിന് വിനീത് ശ്രീനിവാസൻ ( ഗായകൻ, ഗാനരചന, സംഗീതം, അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ) ബാക്കി വിവരങ്ങൾ ഉണ്ടെങ്കിൽ ചേർക്കുക. പേജിനടിയിലുള്ള Save ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ പേജ് തനിയെ അടഞ്ഞ് നമ്മൾ നേരത്തെ എഡിറ്റ് ചെയ്തു കൊണ്ടിരുന്ന ടെക്സ്റ്റ് ബോക്സിൽ ഇപ്പോൾ ചേർത്ത വിവരം അതിന്റെ നമ്പർ  കൂടെ ([xxxx] ഓടു കൂടെ) വരേണ്ടതാണ്. xxx ലിങ്ക് ഇല്ലാതെ വിവരങ്ങൾ ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

4.4    ആർട്ടിസ്റ്റിന്റെ പേരിനെ സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങൾക്കായി ആർട്ടിസ്റ്റ് പ്രൊഫൈൽ ചേർക്കുന്ന ഗൈഡിലെ സെക്ഷൻ 5 ശ്രദ്ധിക്കുക - http://www.m3db.com/node/24706

4.5  ഒന്നിൽക്കൂടുതൽ ആളുകളെ ഒരു ഫീൽഡിന്റെ താഴെ ചേർക്കാൻ,ഉദാഹരണത്തിന് ചിത്രത്തിൽ ഒന്നിലധികം തിരക്കഥാകൃത്തുക്കൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഒന്നിലധികം ഗാനരചയിതാക്കളുണ്ടെങ്കിൽ ഒക്കെ " Add another item" എന്ന ഈ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഒരു ഫീൽഡ് കൂടെ ചേർത്ത് ആളുകളുടെ വിവരങ്ങൾ ചേർക്കാം.

 

4.6.നടീനടന്മാരും കഥാപാത്രങ്ങളും  - Actor എന്ന ഫീൽഡിൽ അവരുടെ യഥാർത്ത പേരും Charecter എന്ന ഫീൽഡിൽ അവർ ആ സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും നൽകുക. അടുത്ത നടീനടന്മാരെ ചേർക്കുവാൻ "Add another iteam" എന്ന ബട്ടൻ ഉപയോഗിക്കുക. 

4.7. ഡബ്ബിംഗ് ആർട്ടിസ്റ്റുകളും അവർ ശബ്ദം നൽകിയവരും ശബ്ദം നൽകിയവരുടെ പേര് & അവർ ശബ്ദം നൽകിയതാർക്കു വേണ്ടി അവരുടെ ഒർജിനൽ പേര് എന്നിവ താഴെപ്പറയുമ്പോലെ ചേർക്കണം. കൂടുതൽ ചേർക്കാൻ "Add another iteam" ഉപയോഗിക്കുക.

4.5 അവാർഡ് ചേർക്കാൻ : 

Awarded To: ഈ ഫീൽഡിൽ ചേർക്കേണ്ടത് ആർക്കാണ് അവാർഡ് കിട്ടിയത് അയാളുടെ പേരാണ്. ഇത് ലിസ്റ്റിൽ നിന്ന് സെലക്ട് ചെയ്യേണ്ട ഒരു ഫീൽഡ് ആണ്. താങ്കൾ ഉദ്ദേശിക്കുന്ന ആളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ പുതിയതായി ചേർക്കേണ്ടി വരും.

Award: ഇവിടെയാണ് എന്തു അവാർഡ് ആണ് ലഭിച്ചത് എന്നത് ചേർക്കേണ്ടത്. മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങിയവ ഇവിടെ ചേർക്കണം. ഈ ഫീൽഡും ലിസ്റ്റിൽ നിന്ന് സെലക്ട് ചെയ്യണ്ട ഫീൽഡ് ആണ്.

Award Category: ഈ ഫീൽഡിൽ ഏതു തരം അവാർഡാണ് എന്നതു ചേർക്കണം. സംസ്ഥനം, ദേശീയം, കാൻ, ഫിലിം ക്രിട്ടിക്ക്, ഫിലിം ഫെയർ എന്നു തുടങ്ങി ആരാണ് അവാർഡ് കൊടുക്കുന്നത് അവരുടെ പേരാണിവിടെ ചേർക്കേണ്ടത്. ഈ ഫീൽഡിൽ നേരിട്ട് ടൈപ്പ് ചെയ്തു ചേർക്കണം (ലിസ്റ്റിൽ നിന്ന് സെലക്ട് ചെയ്യുക അല്ല ചെയ്യണ്ടത്)  

വർഷം: ഏതു വർഷമാണ് അവാർഡ് ലഭിച്ചതെന്ന് ചേർക്കുക. നേരിട്ട് ടൈപ്പ് ചെയ്ത് ചേർക്കാം.

5.1. ഡിബിയിൽ നിലവിലില്ലാത്ത പുതിയ സിനിമ ചേർക്കാൻ ( അഡ്വാൻസ്ട് എഡിറ്റേർസിനു മാത്രമുള്ള സ്റ്റെപ് ) : 3.1-ലും 3.2-ലും പറഞ്ഞിരിക്കുന്നതു പോലെ സേർച്ച് ചെയ്യുമ്പോൾ സിനിമ സൈറ്റിൽ ഇല്ല എന്നു മനസിലായി കഴിഞ്ഞാൽ ആ സിനിമ പുതിയതായി ചേർക്കേണ്ടി വരും. അതിനു വേണ്ടി, ലോഗിൻ ചെയ്തു കഴിഞ്ഞ് മുകളിൽ കാണുന്ന നാവിഗേഷൻ ബാറിൽ നിന്ന് Create Content എന്ന മെനു തിരഞ്ഞെടുക്കുക. അവിടെ വരുന്ന മെനുവിൽ നിന്ന് Film/Album തിരഞ്ഞെടുക്കുക. പുതിയ സിനിമയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ചേർക്കുക.

5.2  ഒരേ പേരിൽ ഒന്നിലധികം സിനിമകൾ ഉണ്ടെങ്കിൽ സിനിമയുടെ പേരിന്റെ കൂടെ സിനിമ ഇറങ്ങിയ വർഷം കൂടി ബ്രാക്കറ്റിൽ ചേർക്കുക. ഉദാഹരണം - സ്ത്രീ(1983), സ്ത്രീ (1993) എന്നിങ്ങനെ...

6. സ്റ്റൈൽ ഗൈഡ് 

ഒരേ കാര്യം രണ്ട് രീതിയിൽ എഴുതാമെങ്കിൽ ഏത് രീതി ആണു നമ്മൾ ഉപയോഗിക്കുന്നത് എന്ന് കാണാൻ സ്റ്റൈൽ ഗൈഡ് നോക്കുക - http://www.m3db.com/node/27240

7. പൊതു നിർദ്ദേശങ്ങൾ

7.1  വിവരങ്ങൾ ചേർക്കുമ്പോൾ മറ്റൊരു സൈറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഡേറ്റാ പോയന്റ്സ് റെഫർ ചെയ്ത് സ്വന്തം വാക്കുകളിൽ വിവരങ്ങൾ എഴുതുന്നതാണ് അഭികാമ്യം.

7.2 റഫറൻസിനു സഹായിച്ച പുസ്തകങ്ങൾ, വെബ്-സൈറ്റുകൾ എന്നിവയെ അവലംബം എന്ന തരത്തിൽ പരാമർശിക്കാവുന്നതാണ്.

7.3 സിനിമയെപ്പറ്റിയുള്ള വിവരണമോ, ആർട്ടിസ്റ്റ് പ്രൊഫൈലോ ചേർക്കുമ്പോൾ, M3DB-യിൽ പ്രൊഫൈൽ ഉള്ള മറ്റ് ആർട്ടിസ്റ്റുകളെപ്പറ്റിയോ സിനിമകളെപ്പറ്റിയോ പരാമർശിക്കുമ്പോൾ, പേരിനു ഹൈപ്പർ ലിങ്ക് ആയി ആ M3DB പേജിന്റെ URL കൂടി ചേർത്ത് ലിങ്ക് ചെയ്തിടുന്നത് നന്നായിരിക്കും.

ഇതിന്റെ ഒരു എളുപ്പ യൂട്യൂബ് വീഡിയോ കാണുന്നതിന് ഈ ലിങ്കിൽ പോകാം https://www.youtube.com/watch?v=QFPajy1x03A