1. സൈറ്റ് ലോഗിൻ
1.1 http://www.m3db.com/ എന്നതാണ് സൈറ്റിന്റെ ഹോം പേജ്.
1.2 സൈറ്റിൽ വിവരങ്ങൾ ചേർക്കുന്നതിന് ഒരു ലോഗിൻ ഐഡി ആവശ്യമാണ്. മുകൾവശത്തുള്ള മെനുവിന്റെ വലതു വശത്തായി ലോഗിൻ എന്ന ഒരു ലിങ്ക് കാണാവുന്നതാണ്.
1.3 ഐഡി രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
1.4 ലോഗിൻ ചെയ്തു കഴിയുമ്പോൾ സൈറ്റിന്റെ ഏറ്റവും മുകളിലായി കാണുന്ന നാവിഗേഷൻ ബാർ ശ്രദ്ധിക്കുക. ഇവിടെ നിന്നാണ് സൈറ്റിൽ പുതിയ വിവരങ്ങൾ ചേർക്കുന്നത്.
2. ഫോണ്ട്
2.1 വിവരങ്ങൾ ചേർക്കുന്നവർ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക - യുണീക്കോഡ് വേർഷൻ 5.1-ഓ അതിനു ശേഷമോ ആണ് നമ്മുടെ സൈറ്റിന്റെ സ്റ്റാൻഡേർഡ്. അതായത് യുണീക്കോഡ് വേർഷൻ 5.1-ഓ അതിനു ശേഷമോ സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും ഫോണ്ട് ഉപയോഗിച്ചായിരിക്കണം വിവരങ്ങൾ ചേർക്കേണ്ടത്. ഇങ്ങനെ അല്ലാതെ ചേർക്കുന്ന വിവരങ്ങൾ ഈ ഫോർമാറ്റിലേയ്ക്ക് മാറ്റാനായി നമുക്ക് വീണ്ടും സമയം ചിലവഴിക്കേണ്ടി വരുന്നു. അതു കൊണ്ട് സാധിയ്ക്കുന്നവർ ദയവായി ഈ യൂണിക്കൊഡ് വേർഷനിൽ തന്നെ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു.
2.2 മൊഴി കീമാൻ 2.0 ആണ് ഇത് പ്രയോഗിക്കാൻ ഏറ്റവും ഏളുപ്പമുള്ള ടൂൾ. മൊഴി കീമാനും അതിനാവശ്യമായ ഫോണ്ടും എളുപ്പത്തിനായി ഇവിടെ (http://www.4shared.com/dir/TeIG1PtD/test.html) നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ യുണിക്കോഡ് വേർഷനിൽ അല്ലാതെ സൈറ്റിൽ വിവരങ്ങൾ ചേർത്താൽ ഉദ്ദേശിക്കുന്ന ഫലം പലപ്പോഴും കിട്ടുകയില്ല. തന്നെയുമല്ല താങ്കൾ പഴയ വേർഷനിൽ ചേർക്കുന്ന വിവരങ്ങൾ മറ്റാരെങ്കിലും പുതിയ വേർഷനിൽ നിന്ന് ഇതിനകം ചേർത്തിരിക്കാനുള്ള സാധ്യതയും ഉണ്ട്.
2.3 ഫോണ്ട് പരീക്ഷിക്കുക: താങ്കളുടെ ഫോണ്ടും ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന ടൂളും നമ്മുടെ സൈറ്റിനു അനുയോജ്യമാണോ എന്ന് കണ്ടുപിടിക്കാൻ ഒരു ചെറിയ പരീക്ഷണം നടത്തി നോക്കാം - ഗൂഗിൾ തുറന്ന് “പി ഭാസ്ക്കരൻ“ എന്ന് ടൈപ്പ് ചെയ്യുക (ഇവിടെ നിന്നും കോപ്പി പേസ്റ്റ് ചെയ്യരുത്, താങ്കളുടെ ടൂൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യണം). പി ഭാസ്ക്കരൻ (കുത്തും കോമയുമില്ലാതെ, അതാണു നമ്മുടെ നെയ്മിംഗ് കൺവെൻഷൻ) സേർച്ച് ചെയ്ത് നോക്കിയാൽ താങ്കൾക്ക് കിട്ടുന്ന റിസൽറ്റ് പേജ് ഏകദേശം താഴെ കാണിക്കുന്നതു പോലെയായിരിക്കണം. റിസൽറ്റിലെ പേജുകൾ മുകളിൽ താഴെ ആയാൽ കുഴപ്പമില്ല, പക്ഷെ ഈ പേജുകൾ ഒക്കെ തന്നെ ആയിരിക്കണം റിസൽറ്റിൽ.
3. ഒരു സിനിമ ചേർക്കാൻ
3.1 ഉള്ള സിനിമ പുതുക്കാൻ: ഒരു സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ ചേർക്കണെമെന്നിരിക്കട്ടെ. ആദ്യം തന്നെ ആ സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ നമ്മുടെ സൈറ്റിൽ ഉണ്ടോ എന്ന് പരിശോധിയ്ക്കുക. അതിനായി, സിനിമയുടെ പേര് താഴെ കാണുന്ന സേർച്ച് ബോക്സിൽ കൊടുത്ത് സേർച്ച് ചെയ്യുക. ഇതൊരു ഓട്ടോ-സേർച്ചിങ്ങ് ടെക്സ്റ്റ് ബോക്സാണ്. താങ്കൾ സിനിമയുടെ പേരിന്റെ ഒരു ഭാഗം അവിടെ കൊടുത്താൽ ആ ഭാഗം പേരിലുള്ള എല്ലാ സിനിമകളും ഒരു ഡ്രോപ്പ് ഡൗൺ ആയി കാണിക്കും. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ പേര് ടൈപ്പ് ചെയ്തു തുടങ്ങിയാൽ എങ്ങനെയിരിക്കും എന്ന് താഴത്തെ ചിത്രത്തിൽ നിന്ന് മനസിലാക്കാം. Search Movie എന്ന ടെക്സ്റ്റ് ബോക്സിൽ ഓട്ടോഫിൽ ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക.
3.2 കഴിയുന്നിടത്തോളം സിനിമയുടെ പേരിന്റെ പല ഭാഗങ്ങൾ കൊടുത്ത് പരീക്ഷിക്കുക. താങ്കൾ ഉദ്ദേശിയ്ക്കുന്ന സിനിമ ഡ്രോപ്പ്-ഡൗണിൽ ഉണ്ടെങ്കിൽ അത് ക്ലിക്ക് ചെയ്യുക. ആ സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ താഴെ കാണിക്കുന്നതു പോലെ പ്രദർശിപ്പിയ്ക്കും.
3.3 സിനിമയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഇവിടെ താങ്കൾക്ക് കാണാൻ സാധിയ്ക്കുന്നതാണ്. ഇവിടെ കൊടുത്തിരിക്കുന്നതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കണമെങ്കിൽ “മണിച്ചിത്രത്താഴ്” എന്ന ഹെഡിങ്ങിന്റെ താഴെയായി കൊടുത്തിരിക്കുന്ന “Edit Current” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. താങ്കൾക്ക് വിവരങ്ങൾ ചേർക്കാനുള്ള പേജ് ലഭിയ്ക്കുന്നു.
3.4 ഇപ്പോൾ സിനിമയുടെ എല്ലാ വിവരങ്ങളും പല ടെക്സ്റ്റ് ബോക്സുകളിലായി താങ്കൾക്ക് എഡിറ്റ് ചെയ്യാൻ പാകത്തിന് പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെ Language: എന്ന ഡ്രോപ്പ്-ഡൗണിൽ മലയാളം തിരഞ്ഞെടുക്കുക. ബാക്കി ഉള്ള വിവരങ്ങൾ ശരിയായവ തിരഞ്ഞെടുക്കുക. ഏതെങ്കിലും വിവരത്തിലെ തെറ്റ് തിരുത്താനോ അല്ലെങ്കിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനോ താങ്കൾക്ക് സാധിയ്ക്കും. വിവരങ്ങൾ ഒക്കെ ചേർത്തു കഴിയുമ്പോൾ പേജിനടിയിലുള്ള Save ബട്ടൺ ക്ലിക്ക് ചെയ്യുക.
3.5 പുതിയ സിനിമ ചേർക്കാൻ: ഇനി 3.1-ലും 3.2-ലും പറഞ്ഞിരിക്കുന്നതു പോലെ സേർച്ച് ചെയ്യുമ്പോൾ സിനിമ സൈറ്റിൽ ഇല്ല എന്നു മനസിലായി കഴിഞ്ഞാൽ ആ സിനിമ പുതിയതായി ചേർക്കേണ്ടി വരും. അതിനു വേണ്ടി, ലോഗിൻ ചെയ്തു കഴിഞ്ഞ് മുകളിൽ കാണുന്ന നാവിഗേഷൻ ബാറിൽ നിന്ന് Create Content എന്ന മെനു തിരഞ്ഞെടുക്കുക. അവിടെ വരുന്ന മെനുവിൽ നിന്ന് Film/Album തിരഞ്ഞെടുക്കുക. പുതിയ സിനിമയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ചേർക്കുക.
4. ഒരു ഫീൽഡ് ചേർക്കാൻ
4.1 താങ്കൾ വിവരങ്ങൾ ചേർക്കാൻ പോകുന്നത് ടെക്സ്റ്റ് ബോക്സുകളിലോ ഡ്രോപ്പ്-ഡൗൺ ബോക്സുകളിലോ ആണ്. മിക്കവയും ഓട്ടോ ഫില്ലിങ്ങ് ടെക്സ്റ്റ് ബോക്സുകളാണ്. അവയിൽ എങ്ങനെ വിവരങ്ങൾ ചേർക്കണം എന്നു നോക്കാം. ഉദ്ദാഹരണത്തിന്, മണിച്ചിത്രത്താഴിന്റെ സംവിധായകൻ ഫാസിൽ ആണെന്നത് എങ്ങനെ എന്റർ ചെയ്യണം എന്ന് നോക്കാം. എഡിറ്റ് പേജിൽ “സംവിധാനം“ എന്ന ടെക്സ്റ്റ് ബോക്സിൽ എത്തുക. അവിടെ “ഫാസിൽ“ എന്നു ടൈപ്പ് ചെയ്തു തുടങ്ങുക. ഈ സംവിധായകനെപ്പറ്റിയുള്ള വിവരം നമ്മുടെ സൈറ്റിൽ ഇതിനകം ഉണ്ടെങ്കിൽ, അത് നേരത്തെ സിനിമയുടെ സെർച്ച് ബോക്സിൽ വന്നതു പോലെ, സ്വയം ഡ്രോപ്പ്-ഡൗണിൽ വരും. താഴത്തെ ചിത്രം ശ്രദ്ധിക്കുക.
മുകളിൽ പറഞ്ഞതു പോലെ ഡ്രോപ്പ് ഡൗണിൽ വന്നെങ്കിൽ ആ വിവരം തിരഞ്ഞെടുക്കുക. (അങ്ങനെ വന്നില്ലെങ്കിൽ അത് പുതിയതായി ചേർക്കേണ്ടി വരും). ഡ്രോപ്പ് ഡൗണിൽ നിന്ന് വിവരം തിരഞ്ഞെടുത്തു കഴിയുമ്പോൾ പേരിനൊപ്പം ഒരു ലിങ്ക് കൂടി വരുന്നത് ശ്രദ്ധിക്കുക. [nid:1248] പോലെ. അങ്ങനെ കൃത്യമായ ഒരു ലിങ്ക് കൂടി വരുന്ന വിവരമാണ് കൃത്യമായ വിവരം. ഈ പേജ് സേവ് ചെയ്തു കഴിയുമ്പോൾ സിനിമയുടെ വിവരങ്ങൾ കാണിക്കുന്ന പേജിൽ നിന്ന് ടെക്നീഷന്റെ വിവരങ്ങൾ കാണിക്കുന്ന പേജിലേയ്ക്ക് പോകുവാൻ ഈ ലിങ്ക് സഹായിക്കും.
4.2 ഏതെങ്കിലും ഒരു ടെക്നീഷന്റെ വിവരങ്ങൾ സൈറ്റിൽ ഇതിനകം ഉണ്ടോ എന്ന് പരിശോധിയ്ക്കാനായി ടെക്സ്റ്റ് ബോക്സിനോടു ചേർന്നുള്ള Search and reference ബട്ടൺ (മാഗ്നിഫയിങ്ങ് ഗ്ലാസ് ഐക്കൺ) ക്ലിക്ക് ചെയ്ത് സെർച്ച് ചെയ്യാൻ പറ്റും.
4.3 പുതിയ ആർട്ടിസ്റ്റിനെ ചേർക്കാൻ: താങ്കൾ ഉദ്ദേശിക്കുന്ന ടെക്നീഷന്റെ വിവരങ്ങൾ സൈറ്റിൽ ഇല്ലെങ്കിൽ അതെങ്ങനെ പുതിയതായി ചേർക്കാം എന്നു നോക്കാം. ടെക്സ്റ്റ് ബോക്സിനോടു ചേർന്നുള്ള Add and reference ബട്ടൺ (പ്ലസ് സൈൻ ഐക്കൺ) ക്ലിക്ക് ചെയ്താൽ തുറന്നു വരുന്ന പേജ് ഇതിനായി ഉപയോഗിക്കാം.
അവിടെ മൂന്നു തരം ആർട്ടിസ്റ്റിന്റെ വിഭാഗങ്ങൾ കാണാൻ സാധിയ്ക്കും. Artists എന്നത് ഗാനരംഗത്തുള്ളവരെ ആണുദ്ദേശിക്കുന്നത്. “Malayalam Songs Database“ സെക്ഷനിലെ മ്യൂസിക്കിനോട് ബന്ധപ്പെട്ട ആർട്ടിസ്റ്റിനെ ചേർക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കേണ്ടത്. സിനിമാ വിവരങ്ങൾ ചേർക്കുമ്പോൾ സംഗീതം, വരികൾ, ഗായകർ എന്നീ ഫീൽഡുകളിൽ ആളുകളെ പുതിയതായി ചേർക്കുമ്പോൾ Artists തിരഞ്ഞെടുക്കുക. Producer എന്നത് സിനിമാ നിർമ്മാതാക്കളെ ചേർക്കാൻ ആണ് ഉപയോഗിക്കേണ്ടത്. സിനിമാ സംബന്ധിച്ചുള്ള മറ്റെല്ലാ ടെക്നീഷ്യൻസിനെയും ആർട്ടിസ്റ്റിനെയും Film Artists എന്ന വിഭാഗത്തിലാണ് പെടുത്തേണ്ടത്. വിഭാഗം തിരഞ്ഞെടുത്താൽ അടുത്ത പേജ് ലഭിയ്ക്കും.
തലക്കെട്ടിൽ ടെക്നീഷ്യന്റെ/ആർട്ടിസ്റ്റിന്റെ പേര് കൊടുക്കുക. ഉദാഹരണം – ടി പി രമേശൻ നായർ. ഇനിഷ്യൽസ് ആദ്യം കൊടുക്കുക. പിന്നീട് ഫസ്റ്റ് നെയിം, അതിനു ശേഷം ലാസ്റ്റ് നെയിം എന്നതാണ് നമ്മുടെ സ്റ്റാൻഡേർഡ്. ഇനിഷ്യൽസിലോ പേരിനിടയ്ക്കോ കുത്തോ കോമയോ ഉപയോഗിക്കേണ്ടതില്ല. തലക്കെട്ട്:, Language: എന്നിവ മാത്രമാണ് ഈ പേജിലെ നിർബന്ധ വിവരങ്ങൾ. Language: മലയാളം എന്ന് തിരഞ്ഞെടുക്കുക. ബാക്കി വിവരങ്ങൾ ഉണ്ടെങ്കിൽ ചേർക്കുക. പേജിനടിയിലുള്ള Save ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ പേജ് തനിയെ അടഞ്ഞ് നമ്മൾ നേരത്തെ എഡിറ്റ് ചെയ്തു കൊണ്ടിരുന്ന ടെക്സ്റ്റ് ബോക്സിൽ ഇപ്പോൾ ചേർത്ത വിവരം ലിങ്കോടു കൂടെ ([nid: xxxx] ഓടു കൂടെ) വരേണ്ടതാണ്. nid ലിങ്ക് ഇല്ലാതെ വിവരങ്ങൾ ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
4.4 ഒരേ ഫീൽഡിൽ ഒന്നിലധികം ആളെ ചേർക്കണമെങ്കിൽ ടെക്സ്റ്റ് ബോക്സിനോടു ചേർന്നുള്ള Add another item എന്ന ബട്ടൺ ഉപയോഗിക്കുക. സഹസംവിധായകർ പോലെയുള്ള ഫീൽഡുകളിൽ ഒന്നിലധികം ആളുണ്ടാവാറുണ്ട്.
Attachment | Size |
---|---|
1-4.jpg | 100.54 KB |