ഓ കെ ജോണി

O K Johny

മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും സഞ്ചാര സാഹിത്യകാരനും  ഗവേഷകനും ചലച്ചിത്ര നിരൂപകനുമെന്ന നിലയിൽ ശ്രദ്ധേയനാണ് ഓ കെ ജോണി .സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾക്കർഹമായവ ഉൾപ്പടെ ഒമ്പത്‌ ഡോക്യുമെന്ററികൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.ആദ്യ ഡോക്യുമെന്ററി ചിത്രമായ ‘ദ ട്രാപ്‌ഡ്‌’ 1995 ൽ ഏറ്റവും മികച്ച നരവംശശാസ്‌ത്രചിത്രത്തിനുളള രാഷ്‌ട്രപതിയുടെ ബഹുമതിക്കർഹമായി. രണ്ടാമത്തെ ചിത്രം ‘സൈലന്റ്‌ സ്‌ക്രീംസ് ‌ഃ എ വില്ലേജ്‌ ക്രോണിക്കിൾ’ സാമൂഹികപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുളള 1997-ലെ രാഷ്‌ട്രപതിയുടെ അവാർഡും, മികച്ച ഡോക്യുമെന്റി സിനിമയ്‌ക്കുളള കേരള സംസ്‌ഥാന അവാർഡും നേടിയിരുന്നു . പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ്ങ് ട്രസ്റ്റ് (PSBT) നിർമ്മിച്ച ദൂരദര്ശന് വേണ്ടി ‘പോർട്രേറ്റ്‌ ഓഫ്‌ സി.കെ.ജാനു’ എന്ന ജീവചരിത്ര ഡോക്യുമെന്റിയും, കൈരളി ടിവിയ്‌ക്കുവേണ്ടി ‘അയൽക്കാഴ്‌ചകൾ’ എന്ന ട്രാവൽ ഡോക്യുമെന്ററി പരമ്പരയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് .ആദിവാസികൾ ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളെ  അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന ഇതിവൃത്തങ്ങൾ ആണ് അദ്ദേഹത്തിന്റെ ഡോക്യൂമെന്ററികൾ മിക്കതും . 

നിശ്ശബ്ദനിലവിളികൾ ഒരു ഗ്രാമപുരാവൃത്തം,വയനാടിന്റെ സാംസ്‌കാരികഭൂമിക,വയനാട്‌ രേഖകൾ, സിനിമയുടെ വർത്തമാനം,ഭൂട്ടാൻ ദിനങ്ങൾ,കാവേരിയോടൊപ്പം എന്റെ യാത്രകൾ,മാദ്ധ്യമവൃത്താന്തം,Silent screams: A village Chronicle എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ .സിനിമയുടെ വർത്തമാനംകേരള സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമാപ്പുസ്തകത്തിനുള്ള പ്രത്യേക പുരസ്‌കാരം നേടിയിരുന്നു . ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയിലും ,കേരളസംസ്ഥാന ചലച്ചിത്ര അവാർഡു കമ്മറ്റിയിലും ,സംസ്ഥാന ടെലിവിഷൻ  അവാർഡ് ജൂറിയിലും അംഗമായിരുന്നു