ചേർത്തതു് Kiranz സമയം
അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമാണ് "സാഗർ കോട്ടപ്പുറം". പ്രഗൽഭനായ മലയാളം നോവലിസ്റ്റായാണ് അദ്ദേഹം ഈ സിനിമയിൽ രംഗത്തെത്തിയത്. പൂങ്കിളി വാരികയിലെ മന്ദാരപുഷ്പം എന്ന നോവൽ എഴുതുന്ന സി.വി. രാജമ്മയും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നോവൽ എഴുതുന്ന മാത്യു പള്ളിപ്പറമ്പിലും തുടങ്ങി പല പേരുകളിലും അറിയപ്പെടുന്നു എന്ന് അവകാശപ്പെടുന്ന സാഗർ കോട്ടപ്പുറം "സി.വി. രാജമ്മ" എന്ന നോവലിസ്റ്റിനു ഒരു ദിവസം വരുന്ന പ്രേമലേഖനങ്ങളുടെ എണ്ണം ഇരുന്നൂറിൽ കൂടുതലാണെന്നും പറയുന്നുണ്ട്.."ഗസറ്റഡ് യക്ഷി" എന്ന നോവലിന്റെ പണിപ്പുരയിലാണ് സാഗർ കോട്ടപ്പുറം.
)