സ്വര്‍ഗ്ഗം ചമച്ചതും
സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും
മനസ്സേ നീ തന്നെ
കതിരൊളി ചൊരിഞ്ഞതും
കരിമുകിലണിഞ്ഞതും
നഭസ്സേ നീ തന്നെ
സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും
മനസ്സേ നീ തന്നെ
ചൈത്രാഭിലാഷങ്ങളിതള്‍ വിടര്‍ത്തും
ശിശിരം വന്നതിന്‍ തളിരടര്‍ത്തും
നീറുന്ന കനലും നീ തന്നെ
നീഹാരബിന്ദുവും നീ തന്നെ
കാലമേ.....നീ തന്നെ
(സ്വര്‍ഗ്ഗം...)
സ്വപ്നത്തിന്‍ താഴികക്കുടമുയരും
കദനത്തിന്‍ തേങ്ങലിലതു തകരും
മോഹത്തിന്‍ കടലും നീ തന്നെ
ദാഹത്തിന്‍ മരുവും നീ തന്നെ
ലോകമേ.....നീ തന്നെ
(സ്വര്‍ഗ്ഗം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swargam chamachathum
Additional Info
Year:
2012
ഗാനശാഖ: