സ്വരസുഷിരങ്ങളില്ലാത്ത സുന്ദര

സ്വരസുഷിരങ്ങളില്ലാത്ത സുന്ദര
സ്വർണ്ണ മുരളികയിൽ
സപ്ത സ്വരസുഷിരങ്ങളില്ലാത്ത
സുന്ദര സ്വർണ്ണ മുരളികയിൽ
സ്വർഗ്ഗസംഗീത സുധ തുളുമ്പീടുകിൽ
നിർഗ്ഗളിക്കുവതെങ്ങിനെ
അത് നിർഗ്ഗളിക്കുവതെങ്ങിനെ.

ഊമയൊരുവൻ അപ്സര കിന്നര
ലോകമാകെ കിനാവുകാണുകിൽ
നാലുപേരോടു ചൊല്ലുവതെങ്ങിനെ
നാവും നാദവുമില്ലാതെ.

മനസ്സു നിറയെ മധുര വികാരങ്ങൾ
മകുടം ചൂടിയെൻ ഭാവന..
കാത്തു നിൽപ്പൂ കടലാസിലാത്മാ
കണ്ണീരണിഞ്ഞുപോയ് ചേതന.

ഏഴു കടലും മഷിയായ് മാറ്റി
എല്ലാ മരവും തൂലികയാക്കി
ഏഴുതാൻ ഞാൻ നൽകാം എൻ കഥ
സഖിയായ് നീ വരുമെങ്കിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Swarasushirangalillaatha sundara