ജീവിതമാം
ജീവിതമാം യാത്രയിൽ
മായുന്നിതാ മോഹങ്ങൾ
മറന്നുപോകും കനവുപോലെ
മറക്കുവാൻ കഴിയുമോ
നൊമ്പരങ്ങൾ (ജീവിതമാം ... )
ഓർമ്മകളോടി എത്തുന്ന നേരം
നെഞ്ചിലുഭാരം തളരുന്നു പാവം
പൂവായ് തണലായ് നീകൂടെ വേണം
നിൻ ചുണ്ടിലെ ചിരി കൂടെ വേണം
നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ
അറിയുമോ എൻ സ്നേഹം (ജീവിതമാം ... )
ഓരോ മുകിലായ് ഉണരും ഋതുകൾ
മായുമോ മറയുമോ ഇനിയുള്ള കാലം
നോവു തൻതോണിയിൽ അലയുന്നിതാ
നിഴലില്ലാ തീരത്തൊന്നണയാൻ
നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ
അറിയുമോ എൻ സ്നേഹം (ജീവിതമാം ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jeevithamam
Additional Info
Year:
2019
ഗാനശാഖ: