യമുനാനദിയുടെ തീരങ്ങളിൽ

യമുനാനദിയുടെ തീരങ്ങളിൽ
ഏകാന്തതയുടെ തീരങ്ങളിൽ 
യദുകുലബാലകൻ മുരളിയുമൂതി
ഈ നിലാവിൽ അണയുമോ 
യമുനാനദിയുടെ തീരങ്ങളിൽ

കൈവള  കിലുങ്ങി അരമണി നാദം കേട്ടു
കാൽചിലമ്പിൻ നടനമോടെ (2)
ഇന്നെൻ മനസ്സിൻ വൃന്ദാവനത്തിൽ
ആനന്ദനൃത്തമാടാൻ നീ വരൂ വരൂ വരൂ
യമുനാനദിയുടെ തീരങ്ങളിൽ

പൂങ്കുയിൽ പാടും കനവിന്റെ ഗീതം കേട്ടു
നാമറിയാതെ പുളകമണിഞ്ഞു (2)
അന്നെൻ കരളിൽ പുലരി ദളമായ്
സാനന്ദസൗഗന്ധം നീ തരു തരു തരു
(യമുനാനദിയുടെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yamuna nadhiyude theerangalil