മിന്നും പളുങ്കുകൾ
മിന്നും പളുങ്കുകൾ ആ ചില്ലിൻ നുറുങ്ങുകൾ
പാതി രാകി പാതി വെച്ചും
സൂര്യ നാളം പൊന്നുഴിഞ്ഞും
നീല ജാലകങ്ങളുള്ള മോഹ മന്ത്ര ഗോപുരങ്ങൾ (മിന്നും...)
തെന്നൽ തൊങ്ങലിട്ടുവോ
വർണ്ണം വാരിയിട്ടുവോ (2)
മണ്ഡപങ്ങളിൽ മരതകങ്ങളിൽ
ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീ നിലാവിൽ (മിന്നും..)
ഓ കാറ്റിൻ കാതര സ്വരം
ഏതോ സാഗരോത്സവം (2)
മൌന സന്ധ്യകൾ ഹരിത രാത്രികൾ
താഴികക്കുടങ്ങൾ ചൂടും എന്റെ ജീവ രാഗമായ് (മിന്നും.)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Minnum Palunkukal
Additional Info
ഗാനശാഖ: