ജേക്കബ് ബ്രീസ്
സിനിമാ രംഗത്ത് ആദ്യ വരവ് സംവിധായകൻകെ എസ് സേതുമാധവന്റെ ഡ്രൈവർ ആയിട്ടായിരുന്നു. പണി തീരാത്ത വീട്, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് സംവിധാനത്തിലേക്ക് തിരിഞ്ഞു, കെ ആർ വിജയയെ നായികയാക്കി മാതാപിതാ ഗുരു ദൈവം എന്ന പൂർത്തിയാകാത്ത സിനിമയിലൂടെ തുടക്കം.
ഫോർ പ്ലസ് ഫോർ, ഫോർ ഫസ്റ്റ് നൈറ്റ് തുടങ്ങിയ സിനിമകൾ മലയാളത്തിലും, ശോഭന രാത്രിലു എന്ന തെലുങ്ക് ചിത്രവും, തമിഴിൽ ഉങ്കൾ അൻപ് തങ്കച്ചി തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തു. ജേക്കബ് ബ്രീസ് ഫിലിം ഫാക്റ്ററി എന്ന നിർമ്മാണ സ്ഥാപനത്തിന്റെ ഉടമ.ജനകീയ സിനിമകളുടെ ആളു കൂടായിരുന്നു ജേക്കബ് ബ്രീസ് പതിനായിരം പേരിൽ നിന്നും നൂറ് രൂപാ വച്ച് പിരിച്ച് കോ ഓപ്പറെറ്റീവ് ഫിലിം ഡിസ്ട്രിബൂട്ടെഴ്സ് എന്ന കമ്പനി സ്ഥാപിച്ച ആളാണ് അദ്ദേഹം.
അവലംബം : ബിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്, നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്