കുക്കൂ കൂകും നിന്‍

കുക്കൂ കൂകും നിന്‍.. പാട്ടൊന്നു പാടാമോ കുയില്‍ക്കിളി
നെഞ്ചില്‍ നേര്‍മഞ്ഞില്‍.. കൂടൊന്നു കൂട്ടാമോ കുറുമ്പുമായ്
പകല്‍ മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്‍
നനു നനേ നനയായ്.. (2)

മഴവില്ലുകള്‍ തെളിയും കവിള്‍ മൂടുവാന്‍
പകരുന്നു ഞാന്‍ പനിനീര്‍ക്കു ചുമ്പനം
ഒരു മാത്ര ഞാന്‍ വെറുതെ വിളിക്കുന്നിതാ
തെളിയുന്നു നിന്‍ കുളിരും മുഖചന്ദനം
ഒരു പൊന്‍മലരായി മനസ്സില്‍ പരിഭവമിതള്‍ ചൂടവേ
മരുവേല്‍കണമായ് വെറുതെ വിരലുകള്‍ അതിലൂടവേ
പകല്‍ മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്‍
നനുനനേ നനയായ്..

കുക്കൂ കൂകും നിന്‍ പാട്ടൊന്നു പാടാമോ കുയില്‍ക്കിളി

പാടാരമായ് വിരിയാം ശുഭരാത്രിയില്‍
അനുരാഗമാം ചിറകിന്‍ തുടു തൂവലായ്..
അതിലോലമായ് തഴുകാം ജലശയ്യയില്‍
ഒരു രാക്കിളിയായ് കരളില്‍ കളകളമൊഴി തൂകവേ
ഒരു പൂന്തണനില്‍ പതിയേ കുതിര്‍മണി മഴയേല്‍ക്കവേ
(കുക്കൂ കൂകും നിന്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kukkoo kookum nin

Additional Info

Year: 
1996

അനുബന്ധവർത്തമാനം