ശിവാനി ഭായി
Sivani Bhai
1988 മെയ് 26 -ന് തിരന്വനന്തപുരത്ത് ജനിച്ചു.. 1997 -ൽ ഗുരു എന്ന സിനിമയിൽ ബാലനടിയായി അഭിനയിച്ച ശിവാനി പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം അണ്ണൻ തമ്പി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. തുടർന്ന് രഹസ്യപോലീസ്, നിലാവറിയാതെ എന്നിവയുൾപ്പെടെ അഞ്ച് മലയാള സിനിമകളിലും Aanandam Aarambham ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ശിവാനി ഭായ് മോഡലിംഗ്, ടെലിവിഷൻ ആങ്കറിംഗ് എന്നീ മേഖലകളിലും സജീവമാണ്.
ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനെയാണ് ശിവാനി ഭായ് വിവാഹം ചെയ്തിട്ടുള്ളത്.