പി സി ശ്രീറാം

P C Sreeram

മദ്രാസ് ഹൈക്കോടതിയിലെ ആദ്യത്തെ ഇന്ത്യൻ ജഡ്ജിമാരിൽ ഒരാളായി സേവനമനുഷ്ഠിച്ച അഭിഭാഷകൻ പുതുക്കോട് രാമ സുന്ദരം അയ്യർ എന്ന സുന്ദര അയ്യരുടെ ചെറുമകനായ പി സി.ശ്രീറാം ചെന്നൈയിലാണ് ജനിച്ചുവളർന്നത്. ചെന്നൈയിലെ മൈലാപ്പൂരിലുള്ള വിദ്യാമന്ദിർ സീനിയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാട്ടോഗ്രഫി പഠിച്ചു.

1981 -ൽ Vaa Indha Pakkam എന്ന തമിഴ് ചിത്രത്തിലൂടെയാണ് പി സി ശ്രീറാം ഛായാഗ്രാഹകനാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം ഛായാഗ്രാഹകനായി. 1985 -ൽ കൂടും തേടി എന്ന സിനിമയിലൂടെ പി സി ശ്രീറാം മലയാളത്തിലും തുടക്കമിട്ടു. അതിനുശേഷം 2019 -ൽ പ്രാണ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം മലയാളത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. തെലുഗു, ഹിന്ദി, കന്നഡ സിനിമകൾക്കും ശ്രീറാം ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. 1987, 1990 വർഷങ്ങളിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്ക്കാരത്തിന് അദ്ദേഹം അർഹനായിട്ടുണ്ട്.