ചായം പോയ സന്ധ്യയിൽ

ആ…ആ…
ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ(2)
ഓർമ്മതൻ ചില്ലയിൽ …
ഓർമ്മതൻ ചില്ലയിൽ കൂടണഞ്ഞ മൗനങ്ങൾ  (ചായം)

ആ…ആ…
വേനൽ‌ പൂത്ത വീണയിൽ കാനൽ കോർത്ത പല്ലവി
എരിതീ ചില്ലു കുമ്പിളിൽ ചിരി തേടുന്ന തുമ്പികൾ (വേനൽ)
വേഴാമ്പൽ കേഴുന്നു …
വരുമാഷാഡമേഘങ്ങളാരണ്യരജനികളിൽ (ചായം)

കണ്ണുകളിലല്ലലൂഞ്ഞാൽ ആടുന്ന യാമങ്ങൾ
കാതുകളിലാത്മമന്ത്രം ധ്യാനമരുളും സുഖം (കണ്ണുകളിൽ)
മനസ്സിൽ മനസ്സിൻ മൗനം പൂവിടും
ഉഷസായ് ഉണരും നിമിഷങ്ങൾ (ചായം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chaayam poya sandhyayil

Additional Info

അനുബന്ധവർത്തമാനം