ഒരു സിനിമാ ഡേറ്റാബേസിന്റെ ഏറ്റവും പ്രധാന പ്രത്യേകതയായി ഞങ്ങൾ കരുതുന്നത് അതിന്റെ തിരയാനുള്ള കഴിവാണ്. M3DB-യെ കൂടുതൽ മെച്ചപ്പെടുത്താനായി ഞങ്ങൾ M3DB-യുടെ തിരച്ചിലിനു പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്നു.
ഇതാണ് പുതിയ സെർച്ച് പേജ് - http://www.m3db.com/search/apachesolr_search
ഇംഗ്ലീഷിലോ മലയാളത്തിലോ സെർച്ച് ചെയ്യാം എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള പ്രോഗ്രാം ഇല്ലാത്ത കമ്പ്യൂട്ടറുകളിൽ നിന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ തന്നെ അത് മലയാളത്തിലേക്ക് ട്രാൻസ്ലിറ്ററേറ്റ് ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക. സ്ക്രീനിലെ ഓൺലൈൻ കീബോർഡ് മിനിമൈസ് ചെയ്താൽ ഈ ട്രാൻസ്ലിറ്ററേഷൻ നിൽക്കുന്നു.
ഇവിടെ തിരയാൻ കൊടുക്കുന്ന വാക്ക് അല്ലെങ്കിൽ വാക്കുകൾ M3Db-യിൽ എവിടെ ഉണ്ടെങ്കിലും തിരച്ചിൽ ഫലങ്ങൾ കാണിക്കുന്നു. തിരയുന്ന വാക്ക് അടങ്ങിയ സിനിമയുടെ വിവരങ്ങൾ, പാട്ടുകൾ, ആർട്ടിസ്റ്റ് പ്രൊഫൈലുകൾ തുടങ്ങിയവ ഈ ഒറ്റ സെർച്ചിൽ തന്നെ ലഭ്യമാണ്.
ഒരു ഉദാഹരണം -
Attachment | Size |
---|---|
Search Results.JPG | 150.97 KB |