കുളിർപെയ്ത മാമഴയിൽ

കുളിർ പെയ്ത മാമഴയിൽ നനുനനയും യാമമായ്
ഒരു കുഞ്ഞുപുൽപ്പായിൽ തനു തലരും നേരമായ്
ഇരുൾമറ മാറും നിലാവിൻ കൂട്ടിൽ
കിനാക്കിളിയും ചേക്കേറവേ  (കുളിർ)

രാവാട മൂടും പൂപ്പെൺകിടാവിൻ
മെയ്യാകെ ഇന്നു നേർത്ത ശിശിര വിരലു പൊതിയും
പാൽപ്പക്ഷി പാടും പാട്ടിന്റെ തൂവൽ
താരാട്ടു പോലെയാർദ്രമായ്
രാക്കോണിൽ മിഴി നീട്ടും വാർത്തിങ്കളേ
ആലോലം തിരി താഴ്ത്തുമോ
നിഴൽ നൂലണിഞ്ഞ നീല നീർന്നിലാവു പൂവു മെനയാൻ  (കുളിർ)

വാൽക്കണ്ണിലോരോ ശൃംഗാരഭാവം
പൂംപീലി വീശി നീർക്കുമരിയൊരമൃതനിമിഷം
ചുണ്ടിൽ വിതുമ്പും സമ്മോഹരാഗം
തൂമഞ്ഞു പോലെ ലോലമായ്
ആരാരും മുത്താത്ത മുത്തല്ലയോ
അനുരാഗശ്രുതിയല്ലയോ
മിഴികൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാൻ  (കുളിർ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulir peytha maamazhayil

Additional Info

Year: 
1997

അനുബന്ധവർത്തമാനം