ആരേ കാണാൻ അലയുന്നു കണ്ണുകൾ

 

ആരേ കാണാൻ അലയുന്നു കണ്ണുകൾ
ആരേ തേടി വിതുമ്പുന്നു ചുണ്ടുകൾ
അമ്മേ..അമ്മേ...അമ്മേ...
അമ്മേ..അമ്മേ..വരൂ വരൂ
അമ്മിഞ്ഞപ്പാൽ തരൂ..തരൂ..

ദാഹം കൊള്ളും പ്രപഞ്ചമാം പൈതലിൻ
മോഹം വിളിക്കുന്നു
അമ്മേ...അമ്മേ...അമ്മേ.... 

താമരത്തൊട്ടിലും താരാട്ടുമില്ലാതെ
ജീവിതം പൂക്കുത്തുകില്ലാ
അമ്മേ...അമ്മേ...അമ്മേ.... 

ജന്മാന്തരങ്ങള്‍ വിളയും ഖനികളേ
കര്‍മയോഗത്തിന്‍ തപോനികുഞ്ജങ്ങളേ
തമ്മില്‍ ഇണക്കും ഗംഗാപ്രവാഹമാണമ്മ
മധുരമന്ത്രമാണമ്മ
അമ്മേ...അമ്മേ...അമ്മേ.... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aare kaanaan alayunnu

Additional Info

അനുബന്ധവർത്തമാനം